ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മുല്ലനേഴി സാഹിത്യപുരസ്കാരം ഈയുള്ളവന്...

മലയാള മനോരമ ദിനപത്രം ബാലജനസഖ്യം തൃശ്ശൂര്‍ യൂനിയന്‍ ഏര്‍പ്പെടുത്തിയ മുല്ലനേഴി സാഹിത്യ പുരസ്കാരം ഈയുള്ളവന് ലഭിച്ച വിവരം വിനയപൂര്‍വ്വം അറിയിക്കട്ടെ. ഏപ്രില്‍ 15 ന് ചേര്‍പ്പ് മഹാത്മാ മൈതാനത്ത് വച്ചുനടന്ന നിറവ് സാംസ്കാരികോത്സവവേദിയില്‍വച്ച് ശ്രീ. ജയരാജ് വാര്യര്‍, സിനിമാതാരം കൃപ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ മുന്‍ റവന്യൂമന്ത്രി ശ്രീ. കെ. പി. രാജേന്ദ്രന്‍ പുരസ്കാരദാനം നിര്‍വ്വഹിച്ചു.

അഭിപ്രായങ്ങള്‍

  1. ആഹാ! അതൊരു നല്ല കാര്യമാണല്ലോ. അഭിനന്ദനങ്ങൾ കേട്ടോ. ഇനിയും ഇനിയും ധാരാളം അവാർഡുകൾ ശ്രീജിത്തിനെ തേടി വരട്ടെ

    മറുപടിഇല്ലാതാക്കൂ
  2. അഭിനന്ദനങ്ങലോടൊപ്പം നന്മയും നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  3. അഭിനവ സമൂഹത്തില്‍. പണവും സ്വാധീനവും ഉപയോഗിച്ച് നേടാനാവുന്ന പല കാര്യങ്ങളിലൊന്ന് മാത്രമാണ് പുരസ്കാരം എന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാം അങ്ങനെയല്ല എന്ന് മറുപടി പ്രതീക്ഷിച്ചുകൊണ്ട്, തെറ്റുണ്ടെങ്കില്‍ തിരുത്തുക.
    :)

    മറുപടിഇല്ലാതാക്കൂ
  4. അഭിനന്ദനങ്ങള്‍.
    ഹൃദയംനിറഞ്ഞ ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
  5. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  6. അഭിനന്ദനങ്ങള്‍ - എന്റെ കൂട്ടുകാരാ.... അങീകാരങ്ങള്‍ ഇനിയും ഇനിയും താങ്കളെ തേടി എത്തട്ടെ....

    മറുപടിഇല്ലാതാക്കൂ
  7. അഭിനന്ദനങ്ങള്‍ ശ്രീജിത്ത്.. നിറയെ സ്നേഹം.....

    മറുപടിഇല്ലാതാക്കൂ
  8. ശ്രീജിത്ത്‌.അഭിനന്ദനങ്ങള്‍...വീണ്ടും

    എഴുത്തില്‍ ഉയരങ്ങള്‍ കണ്ടെത്താന്‍

    ദൈവം അനുഗ്രഹിക്കട്ടെ...

    മറുപടിഇല്ലാതാക്കൂ
  9. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.....

    മറുപടിഇല്ലാതാക്കൂ
  10. അഭിന്ദനമറിയിച്ച ഏവര്‍ക്കും നന്ദി.

    മറുപടിഇല്ലാതാക്കൂ
  11. വാര്‍ത്ത കണ്ടിരുന്നു. പക്ഷെ, അഭിനന്ദിക്കാന്‍ ഇങ്ങനെ ഒരിടം കണ്ടിരുന്നില്ല.

    നാട്ടുകാരന്, അഭിനന്ദനങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
  12. അഭിനന്ദനങ്ങള്‍...എല്ലാ വിജയ ആശംസകളും നേരുന്നു ...!

    മറുപടിഇല്ലാതാക്കൂ
  13. അഭിനന്ദനങ്ങള്‍ ,,ഇനിയും ഉയരങ്ങള്‍ കീഴടക്കുക

    മറുപടിഇല്ലാതാക്കൂ
  14. ഔന്നത്യങ്ങളിലെത്താന്‍ ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഹൃത്ത്.

                 നിങ്ങളിപ്പോള്‍ ഭൂമിവാതുക്കലങ്ങാടിയില്‍ നിന്നും വളരെയകന്ന് കല്ലാച്ചിപട്ടണത്തിന്റെ പ്രാന്തപ്പദേശത്തുള്ള പാലാഞ്ചോല മലയുടെ നെറുകയിലാണ് . പച്ചപ്പകന്ന് മൊട്ടയായ അവിടുത്തെ കൂറ്റന്‍ കരിമ്പാറക്കെട്ടിന് മുകളില്‍ കയറിനിന്നാല്‍ കല്ലാച്ചി ടൗണും , നാദാപുരത്തങ്ങാടിയും പക്ഷിയുടെ അക്ഷിയിലൂടെന്നവണ്ണം കാണാം . അകലെ കടല്‍സീമയുടെ നീലരേഖ . രാത്രിയായിരുന്നുവെങ്കില്‍ പുറങ്കടലിലേക്കുപോകുന്ന മുക്കുവന്‍മാരുടെ യമഹവഞ്ചികളിലെ റാന്തല്‍വെളിച്ചം കാണാമായിരുന്നു . നന്തിയിലെ ലൈറ്റ്ഹൗസില്‍ നിന്നുമുള്ള ഇടവിട്ടുള്ള വെളിച്ചക്കീറും കാണാമായിരുന്നു . ഇപ്പോള്‍ നട്ടുച്ചയാണല്ലോ . ഇപ്പോള്‍ കാണാനാവുന്നത് മുകുന്ദന്‍ കഥകളില്‍ പ്രതിപാദ്യമായ ജനിമൃതികള്‍ക്കിടയിലെ ഇടവേളകളില്‍ ആത്മാക്കള്‍ തുമ്പികളായി വട്ടമിട്ടുപറക്കുന്ന വെള്ളിയാങ്കല്ലിന്റെ തലപ്പ് മധ്യാഹ്നപ്രഭയില്‍ വെട്ടിത്തിളങ്ങുന്നത് മാത്രമാണ് .                        നിങ്ങളുടെ ആത്മസ...

ഫ്ലാറ്റ്ജീവിതം

                              “ കാലം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാറില്ല . അതിന്റെ ചക്രങ്ങള്‍ ചരിച്ചുകൊണ്ടേയിരിക്കും . മുന്നോട്ടുതന്നെ .”                  ഒരു തത്വജ്ഞാനിയെപ്പോലെ സാരംഗി പറഞ്ഞുനിര്‍ത്തിയപ്പോള്‍ ഗംഗാതീര്‍ത്ഥിന്റെ കണ്ണുകളില്‍ കുസൃതിച്ചിരി മിന്നി . പൊടുന്നനെ അവന്‍ വാ പൊത്തിപ്പിടിച്ച് ചിരിയടക്കാന്‍ വയ്യാതെന്നവണ്ണം കനത്ത ചില്ലുപാളിയില്‍ മുഖംചേര്‍ത്ത് പുറത്തേക്ക് കണ്ണുനട്ടു . മഞ്ഞുകണങ്ങള്‍ ചാലുകളായി ഒലിച്ചിറങ്ങിയ ഗ്ലാസ്ഭിത്തിയിലൂടെ താഴേക്ക് നോക്കിയാല്‍ മഞ്ഞില്‍മൂടി മങ്ങിയതെങ്കിലും നഗരക്കാഴ്ച ഏതാണ്ട് മുഴുവനായിക്കാണാം . അതിനോളം ഉയരമുള്ള കെട്ടിടങ്ങള്‍ ഒന്നുരണ്ടെണ്ണം കൂടെമാത്രമേ ആ ഇടത്തരം നഗരത്തിലുണ്ടായിരുന്നുള്ളൂ .                  " നീയെന്നെ പരിഹസിക്കുകയാണോ ?”  ...

സൂര്യയാത്രയുടെ വിസ്മയച്ചെപ്പ് - കുട്ടികളുടെ ശാസ്ത്ര നോവൽ

സൂര്യയാത്ര-കുട്ടികളുടെ ശാസ്ത്ര നോവല്‍ ആരംഭിക്കുന്നു അദ്ധ്യായം - 1 നോവൽ വായിക്കുന്നതിനായി click ചെയ്യുക. അത്ഭുത പുസ്തകം തേടി .