ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മാടമ്പിന്റെ മനസ്സ് Sunday 10 February 2019 3:06 am IST തൃശൂര്‍ ജില്ലയിലെ കിരാലൂരില്‍ മാടമ്പിന്റെ മന. സമയം ഉച്ചതിരിഞ്ഞ് മൂന്നുമണി. മദ്ധ്യാഹ്നസൂര്യന്‍ പടിഞ്ഞാറുചായുന്നതിന്റെ ആലസ്യമുï് മനപ്പറമ്പിലും മുറ്റത്തും കോലായയിലും. നീളന്‍ കോലായയിലെ കസേരയിലിരിക്കുകയാണ,് ചെറുചിരിയോടെ, മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍. അവിഘ്‌നമസ്തു, ഭ്രഷ്ട്, അശ്വത്ഥാമാവ്, എന്തരോ മഹാനുഭാവലു, പോത്ത്, നിഷാദം, സാധനാലഹരി, ആ.. ആ.. ആനക്കഥകള്‍, ആര്യാവര്‍ത്തം, എന്റെ തോന്ന്യാസങ്ങള്‍, വാസുദേവകിണി, അമൃതസ്യ പുത്രഃ, ഗുരുഭാവം, പൂര്‍ണ്ണമിദം തുടങ്ങിയ അനശ്വരകൃതികള്‍ വായനക്കാര്‍ക്കു നല്‍കിയ, മലയാളസാഹിത്യത്തിലെ ഉന്നതശീര്‍ഷനായ, വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത തലയെടുപ്പുള്ള എഴുത്തുകാരനാണ് മാടമ്പ് കുഞ്ഞുകുട്ടന്‍. എഴുത്തുകാരന്‍ മാത്രമല്ല, സിനിമാക്കാരനും ആനക്കാരനും കൂടിയായ അദ്ദേഹം മലയാളികളോട് മനസ്സുതുറക്കുകയാണ്. ശ്രീജിത്ത് മൂത്തേടത്ത്, സി.സി. സുരേഷ് എന്നിവര്‍ മാടമ്പുമായി നടത്തിയ അഭിമുഖം മലയാളസാഹിത്യരംഗത്തെ ഇപ്പോഴത്തെ പ്രവണതകളെ മാടമ്പ് എങ്ങനെ നോക്കിക്കാണുന്നു? അങ്ങനെയെന്തെങ്കിലും പ്രവണതകളുണ്ടോ? അറിയില്ല. പു...
ശുചിത്വ വിദ്യാഭ്യാസം അനിവാര്യം ശ്രീജിത്ത് മൂത്തേടത്ത് Thursday 31 January 2019 3:04 am IST ഈയിടെ വായിച്ചൊരു കഥയില്‍ ജപ്പാനിലെ ജീവിതരീതിയെക്കുറിച്ച് വിവരിക്കുന്നുണ്ട്. കഥാകൃത്തായ അമല്‍ ജപ്പാനില്‍ നിന്നും വിവാഹം കഴിച്ചയാളാണ്. അദ്ദേഹം തന്റെ ജപ്പാന്‍ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച കഥയാണ് എന്നതുകൊണ്ടുതന്നെ അതിലെ പശ്ചാത്തല വിവരണത്തെക്കുറിച്ച് അവിശ്വസിക്കേണ്ട കാര്യമില്ല. കഥയിലെ വിവരണം ഇങ്ങിനെയാണ്. ജപ്പാനിലെ ജനങ്ങള്‍ പൊതു സ്ഥലങ്ങള്‍ മലിനമാക്കുന്നില്ല. ഒരു കരിയില കണ്ടാല്‍പ്പോലും എടുത്തുമാറ്റുകയും, പൊതുവിടങ്ങള്‍ വളരെ വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നു. റോഡിലോ, വഴികളിലോ തുപ്പി വൃത്തികേടാക്കുകയോ, മാലിന്യങ്ങള്‍ വലിച്ചെറിയുകയോ ചെയ്യുന്നില്ല. കഥയില്‍ ഒരു സ്ത്രീ വളര്‍ത്തുനായയുമായി സഞ്ചരിക്കുന്ന വേളയില്‍ നായ വിസര്‍ജ്ജിക്കുകയും സങ്കോചമില്ലാതെ ആ സ്ത്രീ വിസര്‍ജ്ജ്യം എടുത്തുമാറ്റുകയും ചെയ്യുന്നതായൊരു സന്ദര്‍ഭമുണ്ട്. ഇത് പൊതുവിടങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള അവരുടെ ശുചിത്വബോധത്തെ വ്യക്തമാക്കുന്നു. കൂടാതെ ആളുകള്‍ അറിയാതെ മറ്റൊരാളുടെ ശരീരത്തില്‍ തട്ടിയാലോ, മറ്റുള്ളവര്‍ക്ക് എന...

ആവിഷ്കാരം ചിലമ്പണിയുമ്പോൾ...

കലാകാരന് സത്യം വിളിച്ചുപറയാനുള്ള സ്വാതന്ത്ര്യം വേണം. നഗ്നമായ യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചുപറയാനുള്ള പരമമായ സ്വാതന്ത്ര്യം കലാകാരനും, എഴുത്തുകാരനും ഉണ്ടായേ തീരൂ. എങ്കിലേ സമൂഹത്തില്‍ സാംസ്കാരിക പുരോഗതിയുണ്ടാകൂ. കലാകാരന്റെയും, എഴുത്തുകാരന്റെയും വാക്കുകളെയും, ആശയങ്ങളെയും ഭയക്കുന്നത് യാഥാസ്ഥിതിക മനസ്ഥിതിയുടെ ഭാഗമാണ്. ഈ യാഥാസ്ഥിതികത ഒരുകൂട്ടം വിശ്വാസങ്ങളില്‍ അധിഷ്ഠിതമാണ്. ജ്ഞാനവുമായി അതിന് ബന്ധമില്ല. ഭാരതീയത ജ്ഞാനാധിഷ്ഠിതമാണ്. വിശ്വാസാധിഷ്ഠിതമല്ല. ജ്ഞാനമുള്ളവന് വിശ്വസിക്കേണ്ടതില്ല. ഏതെങ്കിലും പ്രത്യയശാസ്ത്രങ്ങളിലുള്ളതോ അല്ലാത്തതോ ആയ വിശ്വാസാധിഷ്ഠിതമായ സംഘടിത മതങ്ങളുടെയും, സംഘടനകളുടെയും യാഥാസ്ഥിതിക മനോഭാവം കലാകാരന്റെയും, സാഹിത്യകാരന്റെയും, ശാസ്ത്രകാരന്റെയും ശബ്ദങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ട ചരിത്രം ലോകചരിത്രത്തിലെമ്പാടും കാണാന്‍ സാധിക്കും.  പ്രോമിത്യൂസ് എന്ന മിത്തും, കോപ്പര്‍നിക്കസ് എന്ന ശാസ്ത്രകാരന്റെ വിധിയുമൊക്കെ ഈ ശബ്ദനിഷേധങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. എതിര്‍ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്നത് യാഥാസ്ഥിതിക വിശ്വാസങ്ങളില്‍ അധിഷ്ഠിതമായ രാഷ്ട്രീയ മതഭാവങ്ങളുടെ ഭാഗമായിരിക്കുന്നു. ടിയാനന്‍മ...

Sreejith Moothedath

Sreejith Moothedath (ശ്രീജിത്ത് മൂത്തേടത്ത്)  എഴുത്തുകാരൻ, ചെറുകഥാകൃത്ത്, നോവലിസ്റ്റ്, ബാലസാഹിത്യകാരൻ, ഗാനരചയിതാവ്, കവി, തുടങ്ങിയ നിലകളിൽ പ്രശസ്തൻ. മുല്ലനേഴി പുരസ്കാരം, അങ്കണം പുരസ്കാരം, ദുർഗ്ഗാദത്ത പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങൾ. ജാലകങ്ങൾ, ഭൂമിവാതുക്കൽ സൂര്യോദയം, കുരുവികളുടെ ലോകം, ആഫ്രിക്കൻ തുമ്പികൾ, ചക്കരപ്പാടം, പാലറ്റ് തുടങ്ങിയവ പ്രധാന കൃതികൾ..
സ്കൂളുകള്‍ വീണ്ടും തുറക്കുമ്പോള്‍ .... വീടുനിര്‍മ്മാണത്തിന്റെ അന്ത്യഘട്ടത്തില്‍ സ്വാഭാവികമായും ഒരിടത്തരക്കാരന് വരുന്ന സാമ്പത്തികപരാധീനതകളില്‍പ്പെട് ട് ഭാര്യയുടെ കഴുത്തിലെ അവസാനതരി സ്വര്‍ണ്ണവും പോക്കറ്റിലിട്ട് എസ് . ബി . ഐ ചേര്‍പ്പ് ബ്രാഞ്ചിലെത്തിയതായിരുന്നു ഞാന്‍ .  മീനമാസസൂര്യന്റെ രുദ്രനേത്രങ്ങളില്‍നിന്നും രക്ഷനേടിയതിന്റെ ആശ്വാസമുണ്ടായിരുന്നു ബാങ്കിന്റെ ഗ്ലാസ്ഡോര്‍ തുറന്ന് എ . സി . തണുപ്പിലേക്ക് മുങ്ങാങ്കുഴിയിട്ട എന്റെ മുഖത്ത് .  മാനേജരുടെ മുന്നില്‍ ചെന്നിരുന്ന് ഞാന്‍ വെളുക്കെ ചിരിച്ചു .  എന്നെ അദ്ദേഹത്തിന് നല്ല പരിചയമുണ്ടായിരുന്നു .  എന്റെ സഹധര്‍മ്മിണിയുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണ്ണമെല്ലാം തന്നെ ഇതിനകം അദ്ദേഹത്തിന്റെ സംരക്ഷണയിലായിക്കഴിഞ്ഞിരുന്നുവെ ന്നത് ഒരു യാഥാര്‍ത്ഥ്യമായിരുന്നുവല്ലോ . “ സാര്‍ ഇതുകൂടെ .  ഒരു അമ്പതിനായിരം രൂപകൂടെ മാത്രം .” മാനേജര്‍ തലയാട്ടി ,  ഞാന്‍ നല്‍കിയ വസ്തുനികുതി റസീറ്റിന്റെ ഫോട്ടോകോപ്പിയില്‍  ' ഒ . കെ .'  എന്നെഴുതി ,  എന്റെ കൈവശം തന്നു .  ഞാന്‍ കൂടുതലൊന്നും പറയാന്‍ നില്‍ക്കാതെ നേരെ ഗോള്‍ഡ് ലോ...
ഇനിയും പുഴയൊഴുകണം ശ്രീജിത്ത് മൂത്തേടത്ത് പ്രിന്റ്‌ എഡിഷന്‍  ·  May 18, 2017 കേരളത്തിലെ പുഴകള്‍ പലതും ഒഴുകുന്നില്ല. അവ മണല്‍വാരികള്‍ തീര്‍ത്ത വാരിക്കുഴികളില്‍ അകപ്പെട്ടുകിടക്കുകയാണ്. പുഴകളുടെ ഈയൊരു അവസ്ഥാവിശേഷത്തിന് ഏറ്റവുമെളുപ്പത്തില്‍ പലര്‍ക്കും ഉദാഹരണമായെടുത്തുകാണിക്കാന്‍ സാധിക്കുക ഭാരതപ്പുഴയുടെ ആസന്നമരണാവസ്ഥയെയാണ്. അതുകൂടാതെ പല നദികളുടെയുമവസ്ഥ ഇതുതന്നെയാണെന്ന് നമ്മുടെ നദീതീരങ്ങളിലൂടെയൊന്ന് സഞ്ചരിച്ചാല്‍ മനസ്സിലാകും. മലയാളികള്‍ സാഹിത്യവായനയിലൂടെ അറിഞ്ഞ മറ്റൊരു പ്രധാന പുഴയാണ് മയ്യഴിപ്പുഴ. എം. മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ എന്ന നോവല്‍ വായിക്കാത്ത സാഹിത്യാഭിരുചിയുള്ള മലയാളികള്‍ ചുരുക്കമായിരിക്കും. മയ്യഴിപ്പുഴയുടെ ഒഴുക്കാരംഭിക്കുന്നത് വാണിമേല്‍പ്പുഴയായിട്ടാണ്. വയനാടന്‍മലനിരകളുടെ താഴ്‌വാരത്തെ കുറ്റ്യാടി, വിലങ്ങാട് മലനിരകളാണ് ഇതിന്റെ പ്രഭവസ്ഥാനം. നരിപ്പറ്റ, വാണിമേല്‍, ഈയ്യങ്കോട്, ഇരിങ്ങണ്ണൂര്‍, തൃപ്പങ്ങത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളിലൂടെയൊഴുകി പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിയിലൂടെ സാഗരപ്രവേശം ചെയ്യുന്ന പുഴയാണ് മയ്യഴിപ്പുഴ. അമ്പത്തിനാല് കിലോമീറ്റര്‍ മാ...