ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ദളിതരെ പിഴുതുമാറ്റുന്നവര്‍ ശ്രീജിത്ത് മൂത്തേടത്ത് February 23, 2017             ഒരു സമൂഹത്തില്‍ അന്തഃഛിദ്രം വളര്‍ത്തുന്നതിനുള്ള എളുപ്പവഴി അവിടെ വിഭാഗീയത വളര്‍ത്തുകയെന്നതാണെന്നും, വിഭാഗീയത വളര്‍ത്തുന്നതിനുള്ള എളുപ്പമാര്‍ഗ്ഗം ഒരുവിഭാഗം ആളുകള്‍ അനര്‍ഹമായ നേട്ടമുണ്ടാക്കുന്നുവെന്ന് മറുപക്ഷത്തെ വിശ്വസിപ്പിക്കുകയോ, അല്ലെങ്കില്‍ ഒരുവിഭാഗം മറ്റേ വിഭാഗത്തിനര്‍ഹമായ സ്ഥാനമാനങ്ങള്‍ അനര്‍ഹമായി നേടുന്നുവെന്നോ, അവഗണിക്കപ്പെടുന്നുവെന്നോ, മറുവിഭാഗത്താല്‍ ചതിക്കപ്പെടുന്നുവെന്നോ, നശിപ്പിക്കപ്പെടുന്നുവെന്നോ, അല്ലെങ്കില്‍ ഇവയെല്ലാറ്റിനും മറുവിഭാഗത്തിനാല്‍ വിധേയരാക്കപ്പെടുന്നുവെന്നോ വിശ്വസിപ്പിക്കുന്നതാണെന്നും പറഞ്ഞത് കേണല്‍ മെക്കാളെയാണ്. ഒരു കള്ളം നൂറുവട്ടം ആവര്‍ത്തിക്കപ്പെടുമ്പോള്‍ അത് സത്യമായിത്തീരുന്നുവെന്ന ഗീബല്‍സിയന്‍ തന്ത്രം പോലെ, ഫാസിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും മുതലാളിത്ത അധിനിവേശശക്തികളും മതശക്തികളും ഒരേരീതിയില്‍ ഉപയോഗിച്ചുവരുന്ന തന്ത്രമാണിത്. ഈയിടെയൊരു വാരികയില്‍ സ്വാമി സന്ദീപാനന്ദഗിരിയുമായുള്ള അഭിമുഖത്തില്‍ കെ. കണ്ണന്‍ ഇത്തരത്തിലുള്ള ഒരു തന്ത്രം ആ...
അതിരപ്പിള്ളിയെ കൊല്ലരുത് ശ്രീജിത്ത് മൂത്തേടത്ത്‌ March 5, 2017 ബഹുതലത്തില്‍, മനുഷ്യന്റെയും പ്രകൃതിയുടെയും മറ്റുജീവജാലങ്ങളുടെയും നാശത്തിനു വഴിവെക്കുന്ന, ചാലക്കുടിപ്പുഴയെ കൊല്ലുന്ന, പദ്ധതിയില്‍നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നാണ് കേരളത്തിലെ സാംസ്‌കാരികലോകം ആഗ്രഹിക്കുന്നത്. കൊല്ലുകയെന്നത് വളരെയെളുപ്പമാണെന്ന് കേരള ജനതയോട് പ്രഖ്യാപിച്ചത് വണ്‍.. ടു.. ത്രീ.. പ്രസംഗത്തിലൂടെ കുപ്രസിദ്ധിയാര്‍ജ്ജിച്ച മന്ത്രിശ്രേഷ്ഠനാണ്. മനുഷ്യരെ കൊല്ലുന്നതിനേക്കാള്‍ വളരെയെളുപ്പമുള്ള പണിയാണ് ലക്ഷക്കണക്കിനുവരുന്ന മനുഷ്യരുടെ ജീവന്‍ നിലനിര്‍ത്തുന്ന പുഴയെക്കൊല്ലുകയെന്നതെന്ന് ആരോ അദ്ദേഹത്തെ ഉപദേശിച്ചുവെന്നുതോന്നുന്നു. അതിന്റെ ഫലമാണെന്നുതോന്നുന്നു, ഇപ്പോഴദ്ദേഹം, ചാലക്കുടിപ്പുഴയെയും അതിരപ്പിള്ളി വെള്ളച്ചാട്ടത്തേയും കൊന്നുകുഴിച്ചുമൂടാനായി തുനിഞ്ഞിറങ്ങിയിരിക്കുന്നത്. തൃശൂര്‍ ജില്ലയിലെ ചാലക്കുടി പുഴയില്‍, ലോകപ്രശസ്തിയാര്‍ജ്ജിച്ച പ്രകൃതിരമണീയമായ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനുനേരെ, ഈ പ്രകൃതിവിരുദ്ധരുടെ കണ്ണുപതിഞ്ഞിട്ട് നാളുകളേറെയായെങ്കിലും, പ്രകൃതിസ്‌നേഹികളുടെ ശക്തമായ എതിര്‍പ്പുകാരണം, ആ പദ്ധതി ഏതാണ്ടുപേക്...
ഏറ്റവുമധികം ഭ്രമിപ്പിച്ചിട്ടുള്ള എഴുത്തുകാരന്‍. ഖസാക്കിനേക്കാളും എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് മധുരം ഗായതിയായിരുന്നു. ഖസാക്കിനേക്കാളും മുമ്പുവായിച്ചതും മധുരംഗായതി തന്നെ. ആല്‍മരത്തിന്റെയും, സുകന്യയുടെയും പ്രണയം ആത്മീയാനുഭൂതിയായി മനസ്സില്‍ നോവുകള്‍ തീര്‍ത്ത കാലമായിരുന്നു കൂടുതല്‍ ഗൗരവമുള്ള വായനകളിലേക്കു തുളഞ്ഞുകയറാന്‍ പ്രേരിപ്പിച്ചത്.  

FRIGHT/FIGHT

അഭയ് രാംകുമാര്‍  അഭയ് രാം കുമാര്‍ ചേര്‍പ്പ് സി.എന്‍.എന്‍. ബോയ്സ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. ഡ്യൂഷന്‍ മസ്കുലാ‌ര്‍ ഡിസ്ട്രോഫി എന്ന അസുഖം ബാധിച്ച് ശരീരം ശോഷിച്ച് അവശനിലയിലായ അഭയ് മോന് സ്കൂളില്‍ മറ്റു കുട്ടികളെപ്പോലെ വരാനോ, മറ്റുള്ളവരോട് ഇടപഴകി പഠിക്കാനോ സാധിക്കില്ല. സദാസമയം വീല്‍ ചെയറിലും, കിടക്കയിലുമായി തള്ളിനീക്കുകയാണ് അവന്റെ ജീവിതം. ഇതിനിടയിലും അഭയ് നിഷ്ക്രിയനായിരിക്കുന്നില്ല. അഭയ് വായിച്ചുതീര്‍ത്ത പുസ്തകങ്ങള്‍ക്കും, പത്രമാസികകള്‍ക്കും കയ്യും കണക്കുമില്ല. സ്കൂള്‍ പരീക്ഷകളില്‍ അവന്‍ എന്നും ഒന്നാം സ്ഥാനത്താണ്. ഇക്കഴിഞ്ഞ അര്‍ദ്ധവാര്‍ഷിക പരീക്ഷയിലടക്കം അവന‍് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് നേടി വിജയിക്കുവാന്‍ സാധിച്ചിട്ടുണ്ട്. മറ്റ് വിദ്യാര്‍ത്ഥികളെ മോട്ടിവേറ്റ് ചെയ്യാനായി അഭയ് ഈ വര്‍ഷം രണ്ടുതവണ സ്കൂളില്‍ മറ്റുകുട്ടികളുടെ മുന്നില്‍ സ്കൂള്‍ അസംബ്ലിയില്‍ വന്നിട്ടുണ്ട്. എല്ലാവിധ ശാരീരിക വിഷമതകള്‍ക്കുമിടയിലും വിശ്രമമില്ലാതെ പഠിക്കുകയും വായിക്കുകയും ചെയ്യുന്ന അഭയ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചെറുതായ പ്രചോദനമല്ല നല്‍കിയത്. ലോകത്ത് വളരെ അപൂര്‍വ്വമായ ...

കടലിരമ്പങ്ങളുടെ സംഗീതം

                    കൃഷ്ണദാസിന്റെ കടലിരമ്പങ്ങള്‍ എന്ന നോവല്‍ വായിച്ചു . ഇതേവരെയുള്ള നോവല്‍ വായനാനുഭവങ്ങളില്‍ നിന്നും വ്യത്യസ്തമായ രുചി നല്‍കിയ നോവല്‍ എന്ന നിലയില്‍ ഈ നോവലിനെ അഭിനന്ദിക്കുന്നു . സാധാരണഗതിയില്‍ നോവല്‍ വായനാനുഭവം എന്നതിനെക്കുറിച്ച് ചില മുന്‍ധാരണകള്‍ മനസ്സില്‍ ഉണ്ടാവാറുണ്ട് . പ്രത്യേകിച്ചും മലയാള നോവലുകള്‍ വായിക്കുമ്പോള്‍ . പക്ഷെ കടലിരമ്പങ്ങള്‍ അത് തകര്‍ത്തുകളയുന്നു .                       യഥാതഥമാണ് നോവലിന്റെ പ്രമേയാവതരണ രീതി . സാധാരണ ഫിക്ഷന്‍ എഴുത്തുകളിലെ ഭ്രമാത്മകതയ്ക്കു പകരം ഒരു വ്യക്തിയുടെ ജീവിതത്തില്‍ നോവലില്‍ പരാമര്‍ശിതമായ സാഹചര്യത്തില്‍ സംഭവിക്കാനിടയുള്ള സ്വാഭാവികവും , തികച്ചും യാഥാര്‍ത്ഥ്യതുലിതവുമായ അവസ്ഥ നോവലെഴുത്തില്‍ കൃഷ്ണദാസ് അവലംബിച്ചിരിക്കുന്നു . ഈ എഴുത്തുരീതി മലയാളത്തില്‍ അധികം അനുഭവിച്ചിട്ടില്ലാത്തതാണ് എന്നതുകൊണ്ടുതന്നെ സാധാരണ വായനക്കാരനെ ചിലപ്...

വെടിയുണ്ട

പാ രീസിലെ തെരുവീഥികളിലൂടെ ചാര്‍ലി ഹെബ്‌ദോയുടെ ഓഫീസ് തേടി നടക്കുകയായിരുന്നു കവി. കാലുകള്‍ ഇടറുന്നുണ്ടായിരുന്നു. ഉടുപ്പില്‍ നിന്നും വിയര്‍പ്പ് ഇറ്റുന്നുണ്ടായിരുന്നു. മനസ്സില്‍ ഉരുണ്ടുകൂടിയ ഭയം വലിയൊരു ധൂമകേതുവിനെപ്പോലെ അയാളെ പിന്തുടരുന്നതിനാല്‍ ഇടയ്ക്കിടെ തിരിഞ്ഞുനോക്കുന്നുമുണ്ടായിരുന്നു. “കവേ...” പിന്നില്‍നിന്നും അസ്വാഭാവികമായൊരു വിളി. പാരീസില്‍ തന്നെ തിരിച്ചറിയാന്‍ മാത്രമാര്? പിന്നില്‍ നിന്ന് വീണ്ടും ഭീഷണമായൊരു മുരള്‍ച്ചകേട്ട് കവി ഭയന്നു പിന്തിരിഞ്ഞു. പാഞ്ഞുവരുന്നൊരു വെടിയുണ്ട! കവിയുടെ നട്ടെല്ലുകള്‍ യഥാസ്ഥാനത്തുനിന്നും അടര്‍ന്ന്, പലതായിപ്പിരിഞ്ഞ്, കൂട്ടിയിടിച്ച് ശബ്ദമുണ്ടാക്കി. കൊടുങ്കാറ്റു മൂളുന്ന ഇരുചെവികളും പൊത്തിപ്പിടിച്ച്, കണ്ണുകള്‍ മുറുക്കെച്ചിമ്മി, കവി വിറച്ചുകൊണ്ടു മൊഴിഞ്ഞു. “മാപ്പാക്കണം.” “മാപ്പോ?” വെടിയുണ്ട ഉറക്കെയുറക്കെ അലറിച്ചിരിച്ചു. “ഞാന്‍ നിങ്ങള്‍ക്കുവേണ്ടിയെന്തൊക്കെ ചെയ്തു? എന്നിട്ടുമെന്തിനാണ് ഇപ്പോഴിങ്ങിനെ?” “ഹ..ഹ..ഹ.. നീ ഞങ്ങള്‍ക്കുവേണ്ടി ചെയ്തതെന്തൊക്കെയെന്നു ഞങ്ങള്‍ക്കു നന്നായറിയാം. നി...

ഒര് മയക്കാല ബൈന്നേരം

മിറ്റത്ത്  കീയ്യണ്ടേ.. കീയ്യണ്ടേ.. ബെള്ളാ.. ബെള്ളാ.. മയപ്പാറ്റല് കൊണ്ടാ കുമ്പോത്തം പിടിക്കും.. ചിമിട്ടിന് പറഞ്ഞാത്തിരിയൂല്ലാ.. ഞ്ഞ്യൊന്നങ്ങട്ട് പിടിച്ചാളേ.. മയിമ്പിന് സൊല്ലേണ്ടാക്കല്ലേ.. മളേ.. മളേ.. ഞാനൊന്ന് കുന്ന്മ്മലെ പീട്യേപ്പോയി ബെരട്ടെ.. ഞ്ഞ്യാ ഞെക്ക് ബെളക്കും, കൊട്യൂം ഇങ്ങട്ടെട്ത്താണീ..