ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏറ്റവുമധികം ഭ്രമിപ്പിച്ചിട്ടുള്ള എഴുത്തുകാരന്‍. ഖസാക്കിനേക്കാളും എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് മധുരം ഗായതിയായിരുന്നു. ഖസാക്കിനേക്കാളും മുമ്പുവായിച്ചതും മധുരംഗായതി തന്നെ. ആല്‍മരത്തിന്റെയും, സുകന്യയുടെയും പ്രണയം ആത്മീയാനുഭൂതിയായി മനസ്സില്‍ നോവുകള്‍ തീര്‍ത്ത കാലമായിരുന്നു കൂടുതല്‍ ഗൗരവമുള്ള വായനകളിലേക്കു തുളഞ്ഞുകയറാന്‍ പ്രേരിപ്പിച്ചത്.  

FRIGHT/FIGHT

അഭയ് രാംകുമാര്‍  അഭയ് രാം കുമാര്‍ ചേര്‍പ്പ് സി.എന്‍.എന്‍. ബോയ്സ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. ഡ്യൂഷന്‍ മസ്കുലാ‌ര്‍ ഡിസ്ട്രോഫി എന്ന അസുഖം ബാധിച്ച് ശരീരം ശോഷിച്ച് അവശനിലയിലായ അഭയ് മോന് സ്കൂളില്‍ മറ്റു കുട്ടികളെപ്പോലെ വരാനോ, മറ്റുള്ളവരോട് ഇടപഴകി പഠിക്കാനോ സാധിക്കില്ല. സദാസമയം വീല്‍ ചെയറിലും, കിടക്കയിലുമായി തള്ളിനീക്കുകയാണ് അവന്റെ ജീവിതം. ഇതിനിടയിലും അഭയ് നിഷ്ക്രിയനായിരിക്കുന്നില്ല. അഭയ് വായിച്ചുതീര്‍ത്ത പുസ്തകങ്ങള്‍ക്കും, പത്രമാസികകള്‍ക്കും കയ്യും കണക്കുമില്ല. സ്കൂള്‍ പരീക്ഷകളില്‍ അവന്‍ എന്നും ഒന്നാം സ്ഥാനത്താണ്. ഇക്കഴിഞ്ഞ അര്‍ദ്ധവാര്‍ഷിക പരീക്ഷയിലടക്കം അവന‍് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് നേടി വിജയിക്കുവാന്‍ സാധിച്ചിട്ടുണ്ട്. മറ്റ് വിദ്യാര്‍ത്ഥികളെ മോട്ടിവേറ്റ് ചെയ്യാനായി അഭയ് ഈ വര്‍ഷം രണ്ടുതവണ സ്കൂളില്‍ മറ്റുകുട്ടികളുടെ മുന്നില്‍ സ്കൂള്‍ അസംബ്ലിയില്‍ വന്നിട്ടുണ്ട്. എല്ലാവിധ ശാരീരിക വിഷമതകള്‍ക്കുമിടയിലും വിശ്രമമില്ലാതെ പഠിക്കുകയും വായിക്കുകയും ചെയ്യുന്ന അഭയ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചെറുതായ പ്രചോദനമല്ല നല്‍കിയത്. ലോകത്ത് വളരെ അപൂര്‍വ്വമായ ...

കടലിരമ്പങ്ങളുടെ സംഗീതം

                    കൃഷ്ണദാസിന്റെ കടലിരമ്പങ്ങള്‍ എന്ന നോവല്‍ വായിച്ചു . ഇതേവരെയുള്ള നോവല്‍ വായനാനുഭവങ്ങളില്‍ നിന്നും വ്യത്യസ്തമായ രുചി നല്‍കിയ നോവല്‍ എന്ന നിലയില്‍ ഈ നോവലിനെ അഭിനന്ദിക്കുന്നു . സാധാരണഗതിയില്‍ നോവല്‍ വായനാനുഭവം എന്നതിനെക്കുറിച്ച് ചില മുന്‍ധാരണകള്‍ മനസ്സില്‍ ഉണ്ടാവാറുണ്ട് . പ്രത്യേകിച്ചും മലയാള നോവലുകള്‍ വായിക്കുമ്പോള്‍ . പക്ഷെ കടലിരമ്പങ്ങള്‍ അത് തകര്‍ത്തുകളയുന്നു .                       യഥാതഥമാണ് നോവലിന്റെ പ്രമേയാവതരണ രീതി . സാധാരണ ഫിക്ഷന്‍ എഴുത്തുകളിലെ ഭ്രമാത്മകതയ്ക്കു പകരം ഒരു വ്യക്തിയുടെ ജീവിതത്തില്‍ നോവലില്‍ പരാമര്‍ശിതമായ സാഹചര്യത്തില്‍ സംഭവിക്കാനിടയുള്ള സ്വാഭാവികവും , തികച്ചും യാഥാര്‍ത്ഥ്യതുലിതവുമായ അവസ്ഥ നോവലെഴുത്തില്‍ കൃഷ്ണദാസ് അവലംബിച്ചിരിക്കുന്നു . ഈ എഴുത്തുരീതി മലയാളത്തില്‍ അധികം അനുഭവിച്ചിട്ടില്ലാത്തതാണ് എന്നതുകൊണ്ടുതന്നെ സാധാരണ വായനക്കാരനെ ചിലപ്...

വെടിയുണ്ട

പാ രീസിലെ തെരുവീഥികളിലൂടെ ചാര്‍ലി ഹെബ്‌ദോയുടെ ഓഫീസ് തേടി നടക്കുകയായിരുന്നു കവി. കാലുകള്‍ ഇടറുന്നുണ്ടായിരുന്നു. ഉടുപ്പില്‍ നിന്നും വിയര്‍പ്പ് ഇറ്റുന്നുണ്ടായിരുന്നു. മനസ്സില്‍ ഉരുണ്ടുകൂടിയ ഭയം വലിയൊരു ധൂമകേതുവിനെപ്പോലെ അയാളെ പിന്തുടരുന്നതിനാല്‍ ഇടയ്ക്കിടെ തിരിഞ്ഞുനോക്കുന്നുമുണ്ടായിരുന്നു. “കവേ...” പിന്നില്‍നിന്നും അസ്വാഭാവികമായൊരു വിളി. പാരീസില്‍ തന്നെ തിരിച്ചറിയാന്‍ മാത്രമാര്? പിന്നില്‍ നിന്ന് വീണ്ടും ഭീഷണമായൊരു മുരള്‍ച്ചകേട്ട് കവി ഭയന്നു പിന്തിരിഞ്ഞു. പാഞ്ഞുവരുന്നൊരു വെടിയുണ്ട! കവിയുടെ നട്ടെല്ലുകള്‍ യഥാസ്ഥാനത്തുനിന്നും അടര്‍ന്ന്, പലതായിപ്പിരിഞ്ഞ്, കൂട്ടിയിടിച്ച് ശബ്ദമുണ്ടാക്കി. കൊടുങ്കാറ്റു മൂളുന്ന ഇരുചെവികളും പൊത്തിപ്പിടിച്ച്, കണ്ണുകള്‍ മുറുക്കെച്ചിമ്മി, കവി വിറച്ചുകൊണ്ടു മൊഴിഞ്ഞു. “മാപ്പാക്കണം.” “മാപ്പോ?” വെടിയുണ്ട ഉറക്കെയുറക്കെ അലറിച്ചിരിച്ചു. “ഞാന്‍ നിങ്ങള്‍ക്കുവേണ്ടിയെന്തൊക്കെ ചെയ്തു? എന്നിട്ടുമെന്തിനാണ് ഇപ്പോഴിങ്ങിനെ?” “ഹ..ഹ..ഹ.. നീ ഞങ്ങള്‍ക്കുവേണ്ടി ചെയ്തതെന്തൊക്കെയെന്നു ഞങ്ങള്‍ക്കു നന്നായറിയാം. നി...

ഒര് മയക്കാല ബൈന്നേരം

മിറ്റത്ത്  കീയ്യണ്ടേ.. കീയ്യണ്ടേ.. ബെള്ളാ.. ബെള്ളാ.. മയപ്പാറ്റല് കൊണ്ടാ കുമ്പോത്തം പിടിക്കും.. ചിമിട്ടിന് പറഞ്ഞാത്തിരിയൂല്ലാ.. ഞ്ഞ്യൊന്നങ്ങട്ട് പിടിച്ചാളേ.. മയിമ്പിന് സൊല്ലേണ്ടാക്കല്ലേ.. മളേ.. മളേ.. ഞാനൊന്ന് കുന്ന്മ്മലെ പീട്യേപ്പോയി ബെരട്ടെ.. ഞ്ഞ്യാ ഞെക്ക് ബെളക്കും, കൊട്യൂം ഇങ്ങട്ടെട്ത്താണീ..

ഭാഷയ്ക്ക് മണ്ണിന്റെ മണമുണ്ടാകണം..

ഭാഷയ്ക്ക്‌ മണ്ണിന്റെ മണമുണ്ടാകണം..     ഭാഷ അതിന്റെ ധർമ്മം നിർവ്വഹിക്കുന്നത്‌ മനുഷ്യന്റെ സർഗ്ഗാത്മക മനസ്സിന്റെ ദർപ്പണമാവുമ്പോഴാണ്‌. കേവലം ആശയ വിനിമയത്തിനുള്ള ഉപാധി എന്നതിനപ്പുറം മനുഷ്യ മനസ്സിന്റെ അന്തഃചോദനകളുടെ പ്രകാശനത്തിനുള്ള ഉപാധി കൂടിയാവണം ഭാഷ. രൂപപ്പെടലിന്റെ ഘട്ടത്തിൽ ഇത്തരമൊരു നിർവ്വചനമോ, ഉദ്ദേശ്യമോ, ധർമ്മ വ്യാഖ്യാനമോ ഭാഷയ്ക്കില്ലായിരുന്നുവേങ്കിലും അതിന്റെ വികാസഘട്ടത്തിൽ വന്നുചേർന്നിട്ടുള്ള ചുമതലകളാണിവ. വികാസം പ്രാപിച്ച്‌ പുരോഗമിക്കുന്ന ഒന്നിനു മാത്രമാണല്ലോ പുതിയ ധർമ്മങ്ങൾ ചാർത്തപ്പെടുന്നത്‌. ഒരു ചെടി വളർന്ന്‌ വലുതാവുമ്പോഴാണല്ലോ അതിന്‌ തണൽ നൽകുക, ഫലം നൽകുക, വിവിധ ജീവജാലങ്ങൾക്ക്‌ കൂടൊരുക്കുക തുടങ്ങിയ അനേകമനേകം ധർമ്മങ്ങൾ കൽപിക്കപ്പെടുന്നത്‌. ഭാഷ അതിന്റെ ധർമ്മം നിർവ്വഹിക്കുന്നത്‌ സാഹിത്യത്തിലൂടെയാണ്‌. എഴുത്തുരൂപത്തിലുള്ളതോ, വാമൊഴി രൂപത്തിലുള്ളതോ ആയ സാഹിത്യത്തിലൂടെയാണ്‌ ഭാഷയുടെ സർഗ്ഗാത്മക വികാസം സാധ്യമായിട്ടുള്ളത്‌ എന്നു പറയാം.     അങ്ങിനെ നോക്കുമ്പോൾ ഭാഷയുടെയും, സാഹിത്യത്തിന്റെയും നിൽപ്‌ പരസ്പര പൂരകമാണെന്നു വ്യക്തമാകും. അതായത്‌ ഭാഷയുടെ വികാസം സർഗ്ഗാത്...

മുള്ള് / ആണി

കാലിന്നടിയിൽ നിന്നും തുളച്ചു കയറികയറി വന്ന അഗ്നിപർവ്വതം പോലൊരു കാരമുള്ള്. അല്ലെങ്കിൽ ഒരു,  തുരുമ്പാണി!!