ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വെടിയുണ്ട

പാ രീസിലെ തെരുവീഥികളിലൂടെ ചാര്‍ലി ഹെബ്‌ദോയുടെ ഓഫീസ് തേടി നടക്കുകയായിരുന്നു കവി. കാലുകള്‍ ഇടറുന്നുണ്ടായിരുന്നു. ഉടുപ്പില്‍ നിന്നും വിയര്‍പ്പ് ഇറ്റുന്നുണ്ടായിരുന്നു. മനസ്സില്‍ ഉരുണ്ടുകൂടിയ ഭയം വലിയൊരു ധൂമകേതുവിനെപ്പോലെ അയാളെ പിന്തുടരുന്നതിനാല്‍ ഇടയ്ക്കിടെ തിരിഞ്ഞുനോക്കുന്നുമുണ്ടായിരുന്നു. “കവേ...” പിന്നില്‍നിന്നും അസ്വാഭാവികമായൊരു വിളി. പാരീസില്‍ തന്നെ തിരിച്ചറിയാന്‍ മാത്രമാര്? പിന്നില്‍ നിന്ന് വീണ്ടും ഭീഷണമായൊരു മുരള്‍ച്ചകേട്ട് കവി ഭയന്നു പിന്തിരിഞ്ഞു. പാഞ്ഞുവരുന്നൊരു വെടിയുണ്ട! കവിയുടെ നട്ടെല്ലുകള്‍ യഥാസ്ഥാനത്തുനിന്നും അടര്‍ന്ന്, പലതായിപ്പിരിഞ്ഞ്, കൂട്ടിയിടിച്ച് ശബ്ദമുണ്ടാക്കി. കൊടുങ്കാറ്റു മൂളുന്ന ഇരുചെവികളും പൊത്തിപ്പിടിച്ച്, കണ്ണുകള്‍ മുറുക്കെച്ചിമ്മി, കവി വിറച്ചുകൊണ്ടു മൊഴിഞ്ഞു. “മാപ്പാക്കണം.” “മാപ്പോ?” വെടിയുണ്ട ഉറക്കെയുറക്കെ അലറിച്ചിരിച്ചു. “ഞാന്‍ നിങ്ങള്‍ക്കുവേണ്ടിയെന്തൊക്കെ ചെയ്തു? എന്നിട്ടുമെന്തിനാണ് ഇപ്പോഴിങ്ങിനെ?” “ഹ..ഹ..ഹ.. നീ ഞങ്ങള്‍ക്കുവേണ്ടി ചെയ്തതെന്തൊക്കെയെന്നു ഞങ്ങള്‍ക്കു നന്നായറിയാം. നി...

ഒര് മയക്കാല ബൈന്നേരം

മിറ്റത്ത്  കീയ്യണ്ടേ.. കീയ്യണ്ടേ.. ബെള്ളാ.. ബെള്ളാ.. മയപ്പാറ്റല് കൊണ്ടാ കുമ്പോത്തം പിടിക്കും.. ചിമിട്ടിന് പറഞ്ഞാത്തിരിയൂല്ലാ.. ഞ്ഞ്യൊന്നങ്ങട്ട് പിടിച്ചാളേ.. മയിമ്പിന് സൊല്ലേണ്ടാക്കല്ലേ.. മളേ.. മളേ.. ഞാനൊന്ന് കുന്ന്മ്മലെ പീട്യേപ്പോയി ബെരട്ടെ.. ഞ്ഞ്യാ ഞെക്ക് ബെളക്കും, കൊട്യൂം ഇങ്ങട്ടെട്ത്താണീ..

ഭാഷയ്ക്ക് മണ്ണിന്റെ മണമുണ്ടാകണം..

ഭാഷയ്ക്ക്‌ മണ്ണിന്റെ മണമുണ്ടാകണം..     ഭാഷ അതിന്റെ ധർമ്മം നിർവ്വഹിക്കുന്നത്‌ മനുഷ്യന്റെ സർഗ്ഗാത്മക മനസ്സിന്റെ ദർപ്പണമാവുമ്പോഴാണ്‌. കേവലം ആശയ വിനിമയത്തിനുള്ള ഉപാധി എന്നതിനപ്പുറം മനുഷ്യ മനസ്സിന്റെ അന്തഃചോദനകളുടെ പ്രകാശനത്തിനുള്ള ഉപാധി കൂടിയാവണം ഭാഷ. രൂപപ്പെടലിന്റെ ഘട്ടത്തിൽ ഇത്തരമൊരു നിർവ്വചനമോ, ഉദ്ദേശ്യമോ, ധർമ്മ വ്യാഖ്യാനമോ ഭാഷയ്ക്കില്ലായിരുന്നുവേങ്കിലും അതിന്റെ വികാസഘട്ടത്തിൽ വന്നുചേർന്നിട്ടുള്ള ചുമതലകളാണിവ. വികാസം പ്രാപിച്ച്‌ പുരോഗമിക്കുന്ന ഒന്നിനു മാത്രമാണല്ലോ പുതിയ ധർമ്മങ്ങൾ ചാർത്തപ്പെടുന്നത്‌. ഒരു ചെടി വളർന്ന്‌ വലുതാവുമ്പോഴാണല്ലോ അതിന്‌ തണൽ നൽകുക, ഫലം നൽകുക, വിവിധ ജീവജാലങ്ങൾക്ക്‌ കൂടൊരുക്കുക തുടങ്ങിയ അനേകമനേകം ധർമ്മങ്ങൾ കൽപിക്കപ്പെടുന്നത്‌. ഭാഷ അതിന്റെ ധർമ്മം നിർവ്വഹിക്കുന്നത്‌ സാഹിത്യത്തിലൂടെയാണ്‌. എഴുത്തുരൂപത്തിലുള്ളതോ, വാമൊഴി രൂപത്തിലുള്ളതോ ആയ സാഹിത്യത്തിലൂടെയാണ്‌ ഭാഷയുടെ സർഗ്ഗാത്മക വികാസം സാധ്യമായിട്ടുള്ളത്‌ എന്നു പറയാം.     അങ്ങിനെ നോക്കുമ്പോൾ ഭാഷയുടെയും, സാഹിത്യത്തിന്റെയും നിൽപ്‌ പരസ്പര പൂരകമാണെന്നു വ്യക്തമാകും. അതായത്‌ ഭാഷയുടെ വികാസം സർഗ്ഗാത്...

മുള്ള് / ആണി

കാലിന്നടിയിൽ നിന്നും തുളച്ചു കയറികയറി വന്ന അഗ്നിപർവ്വതം പോലൊരു കാരമുള്ള്. അല്ലെങ്കിൽ ഒരു,  തുരുമ്പാണി!!

പൊക്കൻ

പൊക്കൻ       -------------- പൊക്കനെപ്പിടിച്ച്, വാലിൽ കുടുക്കിട്ട്, കല്ലെടുപ്പിച്ചും പറപ്പിച്ചും രസിച്ച കുട്ടി കോലാത്തെമ്പത്തിരുന്നു കരഞ്ഞു. പൊക്കൻ പറന്നുപോയത്രെ!! കാതിൽ കടുക്കനിട്ട കുഞ്ഞിപ്പറമ്പത്തെ പൊക്കേട്ടൻ കുട്ടിയെ ആശ്വസിപ്പിച്ചു - ''ഞ്ഞ്യെന്തിനാ മോനേ കരേന്നെ? പറക്ക്ന്ന പൊക്കൻ പോയാലെന്താ മോന് ഈ നടക്ക്ന്ന പൊക്കേട്ടനില്ലേ?'' കുട്ടിയും പൊക്കേട്ടനും കുഞ്ഞിപ്പറമ്പത്തെ മിറ്റത്ത് തുള്ളിക്കളിച്ചു.

ദൃശ്യമാധ്യമങ്ങളുടെ അദൃശ്യ മുഖങ്ങൾ

''ദൃശ്യമാധ്യമങ്ങളുടെ അദൃശ്യ മുഖങ്ങൾ '' - ലേഖനം - ശ്രീജിത്ത് മൂത്തേടത്ത്

മേധാവിത്വത്തിന്റെ നാള്‍വഴികള്‍

മേധാവിത്വത്തിന്റെ നാള്‍വഴികള്‍ ..             വിജ്ഞാനം ഏറ്റവും മൂര്‍ച്ചയേറിയ ആയുധമാണ് . ലോകത്തങ്ങോളമിങ്ങോളം എല്ലാ കാലത്തും ഈയൊരു തത്വം ആയുധപ്രയോഗം ആവശ്യമുള്ളവര്‍ ഉപയോഗിച്ചിട്ടുമുണ്ട് . വിജ്ഞാനത്തെ മേധാവിത്വത്തിനുവേണ്ടി ഉപയോഗിച്ചിരുന്ന , ഉപയോഗിക്കുന്ന ലോകമാണ് നമ്മുടെത് . ശാസ്ത്ര സാങ്കേതിക വിദ്യയുടെ കുത്തകയുടെ അടിസ്ഥാനത്തിലാണല്ലോ ഇന്ന് ലോകത്ത് ഏതൊരു രാജ്യവും സാമ്പത്തിക വികസിതവും , ഏതൊരു വ്യക്തിയോ സ്ഥാപനമോ സാമ്പത്തികൗന്നത്യത്തില്‍ നില്‍ക്കുന്നതും . അന്തര്‍ദ്ദേശീയ തലത്തില്‍ പേറ്റന്റ് നിയമങ്ങള്‍ക്കൊക്കെ മറ്റെന്തിനേക്കാളും പ്രാധാന്യം വരാന്‍ കാരണവുമിതുതന്നെയാണ് . ലോകത്തിന്റെ എല്ലാ കോണിലും ഇതു സംഭവിച്ചുകൊണ്ടിരിക്കുന്നുമുണ്ട് . ഇവിടെ നമ്മുടെ ഭാരതീയ സാഹചര്യത്തില്‍ മേധാവിത്വത്തിനായി വിജ്ഞാനത്തെ എങ്ങിനെ ഉപയോഗിച്ചുവെന്നതും നമ്മുടെ സാമൂഹ്യ ചരിത്ര സാഹചര്യങ്ങളെ അത് എങ്ങിനെ മാറ്റിമറിച്ചുവെന്നുമാണ് ഈ ലേഖനം ചര്‍ച്ചചെയ്യാന്‍ ഉദ്ദേശിക്കുന്നത് .              ന്യൂനപക്ഷമായിരു...