ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ചിത്രങ്ങള്‍....!!!!

                അക്രിലിക് പെയിന്റിന്റെ കടും നിറപ്പൊലിമയില്‍ സ്പോഞ്ചും, ബ്രഷും, പെയിന്റിംഗ് നൈഫും ഒക്കെയായി ഏകാഗ്രതയോടെ തീര്‍ത്ത ചിത്രത്തിന്റെ മൂലയില്‍ 'സൂരജ്' എന്ന കയ്യൊപ്പ് ചാര്‍ത്തുമ്പോള്‍ ചിത്രത്തില്‍ നിന്ന് എന്തൊക്കെയോ നൂറ് നൂറ് 'ഭാവങ്ങള്‍' ഉണരുന്നതുപോലെ തോന്നി അവന്. മഞ്ഞയും, നീലയും, ചുവപ്പും കടും നിറങ്ങള്‍ക്കിടയില്‍ തെളിഞ്ഞ് വരുന്ന നിരവധി കുതിരകള്‍.. ബഹുവര്‍ണ്ണങ്ങളില്‍... അവയുടെ കുളമ്പടിയൊച്ച മനോഹരമായി അലങ്കരിച്ച ആ മുറിയില്‍ മുഴങ്ങുന്നതുപോലെ തോന്നി.                  പെയിന്റും, പാലറ്റും, ബ്രഷും ടേബിളിലെ ട്രേയില്‍ ഒതുക്കി വച്ച്, ചാരുകസേരയിലേക്ക് ചായ്ഞ്ഞ അവന്റെ ക്ഷീണിച്ച കണ്ണുകളില്‍ ഉറക്കം കൂടണയാനെത്തിയതുപോലെ കൂമ്പി നിന്നു. ധരിച്ചിരുന്ന നീല ജീന്‍സിലും, തൂവെള്ള ജൂബയിലും അവിടവിടെയായി നിറങ്ങള്‍ പൂങ്കാവനം തീര്‍ത്തിരുന്നു. സൂരജിന്റെ ചിന്തകള്‍ അമൂര്‍ത്തമായ കുളമ്പടിയൊച്ചകളില്‍ നിന്നുണര്‍ന്ന് സമൂര്‍ത്തങ്ങളായ വെള്ളക്കുതിരകളായി മുറിയുടെ മുക്കിലും...

ദുഃ ? സ്വപ്നം..!!

നിലാവില്‍ സ്വപ്നത്തില്‍ നനഞ്ഞ ഓര്‍മ്മകള്‍ കാലമാപിനികള്‍ ചലനമറ്റ നിശീഥിനിയുടെ ജീവസരോവരത്തില്‍ നീന്തി , അക്കരെച്ചേര്‍ന്നു . ചാന്ദ്ര വെളിച്ചത്തിലൊളിമങ്ങിയ - നേരുകള്‍ , ചെതുമ്പലുകള്‍ പോലെ , ചേതനയറ്റ് അവിടവിടെ പറ്റിച്ചേര്‍ന്നിരുന്നു . കാലത്തിന്റെ ചെരങ്ങിന്‍ പൊറ്റകളിത് ..!, കൊടുവാള്‍ വായരികില്‍ , എന്നോ പിടഞ്ഞൊടുങ്ങിയ ജീവന്റെ തിരുശേഷിപ്പായ് , ഒരു പെരും പൊറ്റയായ് , ഉണങ്ങിപ്പിടിച്ച കരി നിണം - വാത്മീകം പോലെ ...!!! അതില്‍ നിന്നുയരുന്നുവോ രാമ മന്ത്രം ? !! ചെകിടോര്‍ത്തു ... രാമ മന്ത്രത്തിന്‍ ശീതളിമയില്ലതിന് , ഭൗമ ഗര്‍ഭത്തില്‍ , തിളച്ചുമറിയുന്ന ശിലാദ്രവത്തിന്‍ ചെകിടടപ്പിക്കും മൂളിച്ച ...!! ക്ഷണികമാത്രയില്‍ പ്രപഞ്ചം ചുട്ടൊടുക്കുന്ന മഹാ വിസ്ഫോടനത്തിന്‍ മുന്നറിവ് ...!! ഭയന്ന് , കാതുകള്‍ പിന്‍വലിച്ച് , ജീവ സരോവരത്തില്‍ നീന്തി , ഓര്‍മ്മകള്‍ മനഃക്കൂടണഞ്ഞപ്പോഴേക്കും , കിഴക്ക് വെള്ള കീറിയിരുന്നു . ഒന്നുമറിയാത്ത പോലെ ....!!!

വിരൂപത...!!!

           ആ റടിയിലേറെ ഉയരമുള്ള നിലക്കണ്ണാടിയില്‍ നിന്നും ഗോപാല്‍ തന്റെ യഥാര്‍ത്ഥ രൂപത്തെ അവജ്ഞയോടെ നോക്കി . ഒടിഞ്ഞ് മടങ്ങിയ മൂക്കും , തടിച്ച ചുണ്ടും , കരുവാളിച്ച മുഖവും അയാളില്‍ മടുപ്പുളവാക്കി . ഇതും വച്ചുകൊണ്ട് ഇനിയെത്ര കാലം ? രാഷ്ട്രീയത്തില്‍ സൗന്ദര്യത്തിന് പ്രാധാന്യമില്ല എന്ന അറിവാണ് അയാളെ അതിലേക്ക് ആകര്‍ഷിച്ചത് . കുട്ടിക്കാലത്തെന്നോ എവിടെയും ശോഭിക്കാനാവാതെ , ആരുടെയും ശ്രദ്ധയാകര്‍ഷിക്കാനാവാതെ വന്നപ്പോഴും , തന്റെ വൈരൂപ്യം എന്തിനും തടസ്സമായപ്പോഴും അയാള്‍ ഇതു പോലെ ദുഃഖിതനായി കുന്തിച്ചിരുന്നു പോയിട്ടുണ്ട് . പക്ഷെ അന്ന് തന്റെ സ്വന്തം വൈരൂപ്യം മുഴുവനായും നോക്കിക്കാണാനിതുപോലെ ആറടിയുയരമുള്ള നിലക്കണ്ണാടിയുണ്ടായിരുന്നില്ല . പകരം മൂക്കിന് നേരെ പിടിച്ചാല്‍ മൂക്ക് മാത്രം പ്രതിഫലിപ്പിക്കുന്ന ഒരു കുഞ്ഞ് കണ്ണാടിത്തുണ്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ .             സുഹൃത്തായ പ്രാദേശിക നേതാവിന്റെ ക്ഷണവും , നിര്‍ബന്ധവും സ്വീകരിച്ച് രാജ്യത്തെ പ്രമുഖ രാഷ്ട്രീയ കക്ഷിക്കു വേണ്ടി പ്രവൃത്തിക്കാന...

സ്വപ്നത്തിന്റെ മണം

തി രക്കു പിടിച്ച കവലയില്‍ നിന്ന് തലശ്ശേരിക്കുള്ളബസ്സിലേക്ക് ഓടിക്കയറിയതായിരുന്നു ഗയാനാഥന്‍ . കാവിലും പാറ നിന്ന് തലശ്ശേരിക്ക് നേരിട്ട് ബസ്സില്ലല്ലോ എന്ന കാര്യമൊന്നും അപ്പോള്‍ ആലോചിച്ചില്ല . " അബൂവക്കറിക്കയുടെ കാര്യം സീരിയസ്സാണ് , നീ ഉടനെത്തന്നെ വരണ " മെന്ന് സുഹൃത്ത് നൗഷാദ് വിളിച്ച് പറഞ്ഞതനുസരിച്ച് ഉടനെത്തന്നെ പുറപ്പെട്ടതാണ് . പെട്ടന്ന് തന്നെ തലശ്ശേരി ബസ്റ്റാന്റില്‍ എത്തണമല്ലോ ?. അതിനിപ്പോ എന്താണൊരു വഴി ? എന്ന് ആലോചിച്ച് കാവിലുംപാറ ബസ്റ്റോപ്പില്‍ നില്‍ക്കുമ്പോഴാണ് ദൂരെ 'തലശ്ശേരി' എന്ന് ബോര്‍ഡ് വച്ച ബസ്സ് കണ്ടത് . കാണേണ്ട പാതി , ഒന്നും ആലോചിക്കാതെ ഓടിക്കയറി . അധികം യാത്രക്കാരൊന്നുമില്ല . കൂടുതല്‍ സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നു . ഒഴിഞ്ഞ സീറ്റില്‍ ജാലകത്തിന്നടുത്തിരിക്കുമ്പോഴാണ് എന്തോ അമളി പറ്റിയത് പോലെ തോന്നിയത് . ' തലശ്ശേരിക്ക് കാവിലും പാറ നിന്ന് നേരിട്ട് ബസ്സില്ലല്ലോ .. !! നാദാപുരത്ത് എത്താന്‍ തന്നെ രണ്ട് ബസ്സ് കയറണം .. അവിടുന്ന് കുറ്റ്യാടി - തലശ്ശേരി റൂട്ടിലോടുന്ന ബസ്സില്‍ കയറിയാണ് താന്‍ സാധാരണ തലശ്ശേരിക്ക് പോവാറ് . ഇതിപ്പോ എന്ത് പറ്റ്യതാണാവോ .. ? ഇനി...

" എസ്കോര്‍ട്ടിംഗ് "

ഭാഗം - ഒന്ന് ഗ്രേ ഷേഡുള്ള ഇന്നോവ കാര്‍ റസ്റ്റോറന്റിന് മുന്‍ വശത്തെ പാര്‍ക്കിംഗ് ഏരിയയിലേക്ക് ഒഴുകി വന്നു നിന്ന നിമിഷം മുതല്‍ തന്റെ മുന്നില്‍ വെയിറ്റര്‍ കൊണ്ടുവച്ച പതഞ്ഞ് തുളുമ്പിയ മധുര പാനീയത്തെ പോലും ഗൗനിക്കാതെ അയാളുടെ ദൃഷ്ടികള്‍ ചുവന്ന മിനി ടോപ്പും , ജീന്‍സും ധരിച്ച പെണ്‍കുട്ടിയില്‍ തന്നെ പറ്റിപ്പിടിച്ചു നിന്നു . ഇറുകിപ്പിടിച്ച ജീന്‍സിന്റെ വടിവിലും മുഴുപ്പിലും അരിച്ചു നടന്ന തന്റെ കണ്ണുകളെ പിന്‍വലിക്കാനാവാതെ ഉഴറിയ അയാളുടെ നേരെ പെണ്‍കുട്ടി ഇടക്കിടെ പാളി നോക്കുന്നുണ്ടായിരുന്നു . ഒപ്പം വന്ന ചെറുപ്പക്കാരനോടെന്തോ അടക്കം പറഞ്ഞ് അവള്‍ പൊടുന്നനെ അയാളുടെ എതിര്‍ കസേരയില്‍ വന്നിരുന്നപ്പോള്‍ അയാള്‍ക്ക് സ്വപ്നം കാണുന്നതു പോലെ തോന്നി . കൈകള്‍ മേശമേലൂന്നി , ഒട്ടൊന്ന് കുനിഞ്ഞ് അവള്‍ അയാളുടെ കണ്ണുകളിലേക്ക് നോക്കി . " എസ്ക്യൂസ്മി സര്‍ ... ഡൂ യൂ ലൈക്ക് റ്റു ഹാവ് സം ഫണ്‍ വിത്ത് മീ ?” ഇമ ചിമ്മാതെ തന്നെ അയാള്‍ മറുപടി പറഞ്ഞു . “ യാ .. ഷുവര്‍ ..” “ ദെന്‍ ... പ്ലീസ് ഹാവ് മൈ കാര്‍ഡ് " വിസിറ്റിംഗ് കാര്‍ഡ് അയാളുടെ കയ്യിലേല്‍പ്പിച്ച് അവള്‍ മുത്തുമണി പൊഴിയും പോലെ ചിരിച്ച് എ...

ബയോളജി

പുസ്തകച്ചട്ടയില്‍ സമര്‍ത്ഥമായി നിര്‍മ്മിച്ച ചെറു ദ്വാരത്തിനു പിന്നിലൊളിപ്പിച്ച മൊബൈല്‍ ക്യാമറ കണ്ണിലൂടെ സരളമിസ്സിന്റെ സമൃദ്ധമായ പിന്‍ സൗന്ദര്യം ഒപ്പിയെടുക്കുകയായിരുന്നു ദീപേഷ് ശങ്കര്‍ കുര്യത്ത് . പുറമെ നിന്നു നോക്കിയാല്‍ പാഠപുസ്തകത്തില്‍ മിസ്സ് പറഞ്ഞ ബയോളജി പദങ്ങള്‍ തിരയുകയാണെന്നേ തോന്നൂ . പത്താം ക്ലാസ്സിന്റെ അവസാന ഘട്ട റിവിഷന്‍ ക്ലാസ്സാണ് നടക്കുന്നത് . ദീപേഷ് മുന്‍നിര ബെഞ്ചിലാണിരിക്കുന്നത് . അവിടെയാണവന്റെ സ്ഥിരം ഇരിപ്പിടവും . ഇന്നലെ ഹേമ മിസ്സിന്റെ അംഗലാവണ്യമൊപ്പിയെടുത്തതും ഇതേ സീറ്റിലിരുന്നു കൊണ്ടായിരുന്നു . " വാഹ് ..” ദീപേഷ് നാക്ക് നീട്ടി കീഴ്ചുണ്ട് തടവി . ബോര്‍ഡില്‍ എന്തോ എഴുതി തിരിഞ്ഞു നില്‍ക്കുന്ന മിസ്സിന്റെ അംഗവടിവുകള്‍ കണ്ട അവനില്‍ ഒരു ദീര്‍ഘ നിശ്വാസമുതിര്‍ന്നു . നെറ്റിയില്‍ വിയര്‍പ്പു കണങ്ങള്‍ പൊടിഞ്ഞു . " എന്താ ദീപേഷ് ? കണ്ടില്ലേ ?” മിസ്സിന്റെ പൊടുന്നനെയുള്ള ചോദ്യം കേട്ട് ദീപേഷ് ഞെട്ടിപ്പിടഞ്ഞെഴുനേറ്റ് പുസ്തകമടച്ചു . " കണ്ടു മിസ്സ് " _ അവന്‍ പരുങ്ങിക്കൊണ്ട് പറഞ്ഞു . " മിടുക്കന്‍ .. ഇങ്ങനെയാവണം നല്ല കുട്ടികള്‍ ..” മിസ്സ് അവന്റെ ചുമല...

നേര്‍ച്ചക്കോഴി

      കരിയോയില്‍ പുരണ്ടു കറുത്ത കഴുക്കോലുകളില്‍ പറ്റിപ്പിടിച്ചിരുന്ന മാറാലകള്‍ തീര്‍ത്ത ചിത്രങ്ങള്‍ നോക്കി കോലായിലെ ചാരുതുണിക്കസേരയില്‍ രാമറച്ഛന്‍ മലര്‍ന്നു കിടന്നു . മക്കളും മരുമക്കളും രാവിലെ പടിയിറങ്ങയ ശേഷം ആ വീട് ഉറങ്ങിക്കഴിഞ്ഞിരുന്നു . മുറ്റത്ത് തന്റെ ചുവന്ന അങ്കവാല് വിറപ്പിച്ച് ചിക്കി നടന്നിരുന്ന പൂവന്‍ കോഴി തലയുയര്‍ത്തി രാമറച്ഛനെ നോക്കി ഒന്നു കൊക്കിയതും പൊടുന്നനെ കഴുക്കോലില്‍ പറ്റിപ്പിടിച്ചിരുന്ന ഒരു പല്ലി പിടിവിട്ട് അയാളുടെ മടിയിലേക്ക് വീണതും ഒരുമിച്ചായിരുന്നു . അയാള്‍ വേദന കൊണ്ടെന്നപോലെ ഒന്ന് കുതറി . മുണ്ടു കുടഞ്ഞു . തെറിച്ചു വീണ " മുറിവാല്‍ " നിലത്തു കിടന്ന് പിടയുന്നത് അയാള്‍ അസഹ്യതയോടെ നോക്കി . അയാളുടെ മനവും പിടയുകയായിരുന്നു . കഴിഞ്ഞ രണ്ടാഴ്ചത്തെ സംഭവ ബഹുലമായ ദിനങ്ങള്‍ക്കു ശേഷം വീണ്ടും ശൂന്യത . കുഞ്ഞിമാളുവും താനും മാത്രം ഈ വീട്ടില്‍ വീണ്ടും തനിച്ച് . ഭിഷഗ്വരന്‍മാര്‍ വിധിച്ച മരണം വീണ്ടുമൊരു പരീക്ഷണത്തിന് വഴിമാറിയതു പോലെ .      " ഇനി ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ല . വീട്ടിലേക്കെടുത്തോളൂ .” ഡോക്ടര്‍മാര്‍ കയ്യൊഴിഞ്ഞപ്പോള്‍ ആശുപത്രിയി...