ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

" എസ്കോര്‍ട്ടിംഗ് "


ഭാഗം - ഒന്ന്

ഗ്രേ ഷേഡുള്ള ഇന്നോവ കാര്‍ റസ്റ്റോറന്റിന് മുന്‍ വശത്തെ പാര്‍ക്കിംഗ് ഏരിയയിലേക്ക് ഒഴുകി വന്നു നിന്ന നിമിഷം മുതല്‍ തന്റെ മുന്നില്‍ വെയിറ്റര്‍ കൊണ്ടുവച്ച പതഞ്ഞ് തുളുമ്പിയ മധുര പാനീയത്തെ പോലും ഗൗനിക്കാതെ അയാളുടെ ദൃഷ്ടികള്‍ ചുവന്ന മിനി ടോപ്പും, ജീന്‍സും ധരിച്ച പെണ്‍കുട്ടിയില്‍ തന്നെ പറ്റിപ്പിടിച്ചു നിന്നു. ഇറുകിപ്പിടിച്ച ജീന്‍സിന്റെ വടിവിലും മുഴുപ്പിലും അരിച്ചു നടന്ന തന്റെ കണ്ണുകളെ പിന്‍വലിക്കാനാവാതെ ഉഴറിയ അയാളുടെ നേരെ പെണ്‍കുട്ടി ഇടക്കിടെ പാളി നോക്കുന്നുണ്ടായിരുന്നു. ഒപ്പം വന്ന ചെറുപ്പക്കാരനോടെന്തോ അടക്കം പറഞ്ഞ് അവള്‍ പൊടുന്നനെ അയാളുടെ എതിര്‍ കസേരയില്‍ വന്നിരുന്നപ്പോള്‍ അയാള്‍ക്ക് സ്വപ്നം കാണുന്നതു പോലെ തോന്നി. കൈകള്‍ മേശമേലൂന്നി, ഒട്ടൊന്ന് കുനിഞ്ഞ് അവള്‍ അയാളുടെ കണ്ണുകളിലേക്ക് നോക്കി.

"എസ്ക്യൂസ്മി സര്‍... ഡൂ യൂ ലൈക്ക് റ്റു ഹാവ് സം ഫണ്‍ വിത്ത് മീ ?”

ഇമ ചിമ്മാതെ തന്നെ അയാള്‍ മറുപടി പറഞ്ഞു.

യാ.. ഷുവര്‍..”

ദെന്‍... പ്ലീസ് ഹാവ് മൈ കാര്‍ഡ്"

വിസിറ്റിംഗ് കാര്‍ഡ് അയാളുടെ കയ്യിലേല്‍പ്പിച്ച് അവള്‍ മുത്തുമണി പൊഴിയും പോലെ ചിരിച്ച് എഴുന്നേറ്റ് തിരിച്ച് പോയി, ചെറുപ്പക്കാരനൊപ്പം കാറില്‍ കയറി. ഇന്നോവ ഒഴുകിയകന്നു. 'എസ്കോര്‍ട്ടിംഗ്' എന്ന് ഭംഗിയുള്ള അക്ഷരങ്ങളില്‍ പ്രിന്റ് ചെയ്ത കാര്‍ഡിലെ നമ്പറുകള്‍ മൊബൈല്‍ കീ പാഡിലമര്‍ന്നതും, കാള്‍ ബട്ടന്‍ പ്രസ്സ് ചെയ്തതും മുഴു ബോധത്തോടെയായിരുന്നില്ലായെന്ന് അയാള്‍ക്കുറപ്പുണ്ടായിരുന്നു. മറുതലയ്കല്‍ കേട്ട മുത്തു പൊഴിയുന്ന സ്വരം തന്നെ മാടിവിളിക്കുന്നതറിഞ്ഞ അയാള്‍, കഴുത്തിലണിഞ്ഞിരുന്ന സ്വര്‍ണ്ണമാലയില്‍ തഴുകി. മുന്നിലിരുന്ന നുരച്ച മധുര പാനീയം കുടിച്ച് വറ്റിക്കാന്‍ പോലും നില്‍ക്കാതെ ടാക്സി പിടിച്ച് പൂന്തേന്‍ ലക്ഷ്യമാക്കി പറന്നു.

ഭാഗം - രണ്ട്

തനിക്ക് ചുറ്റും ഈച്ചകളെ പോലെ ആര്‍ക്കുന്ന കൊതുകുകളുടെ കടിയും, തുറന്ന ടോയ്ലറ്റില്‍ നിന്നും വരുന്ന ദുര്‍ഗന്ധവും സഹിക്കവയ്യാതെ ഇരുമ്പഴികളില്‍ മുഖം ചേര്‍ത്ത് കണ്ണുനീര്‍ വാര്‍ക്കുന്ന അയാള്‍ക്ക് ഇപ്പോള്‍ പൂര്‍ണ്ണമായും സ്വബോധമുണ്ടെന്ന് തോന്നിച്ചു. അഴികള്‍ക്ക് പുറത്ത് വരാന്തയില്‍ മേശമേല്‍ തലചായ്ച്ച് കൂര്‍ക്കം വലിച്ച് ഉറങ്ങുന്ന കൊമ്പന്‍ മീശക്കാരന്‍ കോണ്‍സ്റ്റബിളിനെ അയാള്‍ അസൂയയോടും തെല്ല് ഭയപ്പാടോടും കൂടി നോക്കി. പണയം വയ്ക്കാന്‍ പോലും കാത്തുനില്‍ക്കാതെ ആദ്യം കണ്ട ജ്വല്ലറിയില്‍ വിറ്റ സ്വര്‍ണ്ണമാലയെയും, അവളോടൊത്ത് കണ്ട ചെറുപ്പക്കാരനെയേല്‍പ്പിച്ച നോട്ട് കെട്ടിനെയും, ആലസ്യത്തോടെ ഹോട്ടല്‍ മുറിയുടെ വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ മീശ വിറപ്പിച്ച് നിന്ന ഇന്‍സ്പെക്ടറുടെ മുഖവും, തുടര്‍ന്ന് അവളോടൊപ്പം ജീപ്പില്‍ ഇവിടം വരെയെത്തിയതിനെ കുറിച്ചും, ഇവിടെ നിന്നും ലഭിച്ച ചില്ലറ താഡനങ്ങളെയും കുറിച്ചുമെല്ലാം അയാള്‍ക്ക് നല്ല ബോധമുണ്ടായിരുന്നു. ഇല്ലാതിരുന്നത് 'എസ്കോര്‍ട്ടിംഗിനെവിടെയോ വച്ച് അപ്രത്യക്ഷയായ അവളെ കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രമായിരുന്നു.

അഭിപ്രായങ്ങള്‍

  1. പഠിച്ചത് മറന്നുപോകുന്നവരോട് എന്തു പറയാന്‍.........

    മറുപടിഇല്ലാതാക്കൂ
  2. പീഡനക്കേസില്‍ പെടാതെ രക്ഷപ്പെട്ടല്ലോ. ഭാഗ്യം.

    മറുപടിഇല്ലാതാക്കൂ
  3. പെണ്ണിനെ കണ്ടു മതി മറക്കുന്നവരുടെ ഗതി ഏതാല്ലാതെന്ത്.... കുറഞ്ഞ വാക്കില്‍ ഒരു കഥ പറഞ്ഞു.. ഒപ്പം ഒരു ഗുണപാഠവും.. നന്നായി.. എഴുത്ത് തുടരൂ.. വീണ്ടും വരാം..

    മറുപടിഇല്ലാതാക്കൂ
  4. പ്രിയ സുഹൃത്തെ കഥ നന്നയിട്ടുണ്ട്‌.അഭിനന്ദങ്ങള്‍-എരമല്ലൂര്‍ സനില്‍കുമാര്‍

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഹൃത്ത്.

                 നിങ്ങളിപ്പോള്‍ ഭൂമിവാതുക്കലങ്ങാടിയില്‍ നിന്നും വളരെയകന്ന് കല്ലാച്ചിപട്ടണത്തിന്റെ പ്രാന്തപ്പദേശത്തുള്ള പാലാഞ്ചോല മലയുടെ നെറുകയിലാണ് . പച്ചപ്പകന്ന് മൊട്ടയായ അവിടുത്തെ കൂറ്റന്‍ കരിമ്പാറക്കെട്ടിന് മുകളില്‍ കയറിനിന്നാല്‍ കല്ലാച്ചി ടൗണും , നാദാപുരത്തങ്ങാടിയും പക്ഷിയുടെ അക്ഷിയിലൂടെന്നവണ്ണം കാണാം . അകലെ കടല്‍സീമയുടെ നീലരേഖ . രാത്രിയായിരുന്നുവെങ്കില്‍ പുറങ്കടലിലേക്കുപോകുന്ന മുക്കുവന്‍മാരുടെ യമഹവഞ്ചികളിലെ റാന്തല്‍വെളിച്ചം കാണാമായിരുന്നു . നന്തിയിലെ ലൈറ്റ്ഹൗസില്‍ നിന്നുമുള്ള ഇടവിട്ടുള്ള വെളിച്ചക്കീറും കാണാമായിരുന്നു . ഇപ്പോള്‍ നട്ടുച്ചയാണല്ലോ . ഇപ്പോള്‍ കാണാനാവുന്നത് മുകുന്ദന്‍ കഥകളില്‍ പ്രതിപാദ്യമായ ജനിമൃതികള്‍ക്കിടയിലെ ഇടവേളകളില്‍ ആത്മാക്കള്‍ തുമ്പികളായി വട്ടമിട്ടുപറക്കുന്ന വെള്ളിയാങ്കല്ലിന്റെ തലപ്പ് മധ്യാഹ്നപ്രഭയില്‍ വെട്ടിത്തിളങ്ങുന്നത് മാത്രമാണ് .                        നിങ്ങളുടെ ആത്മസ...

ഫ്ലാറ്റ്ജീവിതം

                              “ കാലം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാറില്ല . അതിന്റെ ചക്രങ്ങള്‍ ചരിച്ചുകൊണ്ടേയിരിക്കും . മുന്നോട്ടുതന്നെ .”                  ഒരു തത്വജ്ഞാനിയെപ്പോലെ സാരംഗി പറഞ്ഞുനിര്‍ത്തിയപ്പോള്‍ ഗംഗാതീര്‍ത്ഥിന്റെ കണ്ണുകളില്‍ കുസൃതിച്ചിരി മിന്നി . പൊടുന്നനെ അവന്‍ വാ പൊത്തിപ്പിടിച്ച് ചിരിയടക്കാന്‍ വയ്യാതെന്നവണ്ണം കനത്ത ചില്ലുപാളിയില്‍ മുഖംചേര്‍ത്ത് പുറത്തേക്ക് കണ്ണുനട്ടു . മഞ്ഞുകണങ്ങള്‍ ചാലുകളായി ഒലിച്ചിറങ്ങിയ ഗ്ലാസ്ഭിത്തിയിലൂടെ താഴേക്ക് നോക്കിയാല്‍ മഞ്ഞില്‍മൂടി മങ്ങിയതെങ്കിലും നഗരക്കാഴ്ച ഏതാണ്ട് മുഴുവനായിക്കാണാം . അതിനോളം ഉയരമുള്ള കെട്ടിടങ്ങള്‍ ഒന്നുരണ്ടെണ്ണം കൂടെമാത്രമേ ആ ഇടത്തരം നഗരത്തിലുണ്ടായിരുന്നുള്ളൂ .                  " നീയെന്നെ പരിഹസിക്കുകയാണോ ?”  ...

സൂര്യയാത്രയുടെ വിസ്മയച്ചെപ്പ് - കുട്ടികളുടെ ശാസ്ത്ര നോവൽ

സൂര്യയാത്ര-കുട്ടികളുടെ ശാസ്ത്ര നോവല്‍ ആരംഭിക്കുന്നു അദ്ധ്യായം - 1 നോവൽ വായിക്കുന്നതിനായി click ചെയ്യുക. അത്ഭുത പുസ്തകം തേടി .