ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

FRIGHT/FIGHT


അഭയ് രാംകുമാര്‍


 അഭയ് രാം കുമാര്‍ ചേര്‍പ്പ് സി.എന്‍.എന്‍. ബോയ്സ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. ഡ്യൂഷന്‍ മസ്കുലാ‌ര്‍ ഡിസ്ട്രോഫി എന്ന അസുഖം ബാധിച്ച് ശരീരം ശോഷിച്ച് അവശനിലയിലായ അഭയ് മോന് സ്കൂളില്‍ മറ്റു കുട്ടികളെപ്പോലെ വരാനോ, മറ്റുള്ളവരോട് ഇടപഴകി പഠിക്കാനോ സാധിക്കില്ല. സദാസമയം വീല്‍ ചെയറിലും, കിടക്കയിലുമായി തള്ളിനീക്കുകയാണ് അവന്റെ ജീവിതം. ഇതിനിടയിലും അഭയ് നിഷ്ക്രിയനായിരിക്കുന്നില്ല. അഭയ് വായിച്ചുതീര്‍ത്ത പുസ്തകങ്ങള്‍ക്കും, പത്രമാസികകള്‍ക്കും കയ്യും കണക്കുമില്ല. സ്കൂള്‍ പരീക്ഷകളില്‍ അവന്‍ എന്നും ഒന്നാം സ്ഥാനത്താണ്. ഇക്കഴിഞ്ഞ അര്‍ദ്ധവാര്‍ഷിക പരീക്ഷയിലടക്കം അവന‍് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് നേടി വിജയിക്കുവാന്‍ സാധിച്ചിട്ടുണ്ട്. മറ്റ് വിദ്യാര്‍ത്ഥികളെ മോട്ടിവേറ്റ് ചെയ്യാനായി അഭയ് ഈ വര്‍ഷം രണ്ടുതവണ സ്കൂളില്‍ മറ്റുകുട്ടികളുടെ മുന്നില്‍ സ്കൂള്‍ അസംബ്ലിയില്‍ വന്നിട്ടുണ്ട്. എല്ലാവിധ ശാരീരിക വിഷമതകള്‍ക്കുമിടയിലും വിശ്രമമില്ലാതെ പഠിക്കുകയും വായിക്കുകയും ചെയ്യുന്ന അഭയ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചെറുതായ പ്രചോദനമല്ല നല്‍കിയത്.

ലോകത്ത് വളരെ അപൂര്‍വ്വമായ അസുഖമാണ് അഭയ് മോനെ ബാധിച്ചിരിക്കുന്ന മസ്കുലാര്‍ ഡിസ്ട്രോഫി എന്ന അസുഖം. ഇതേവരെ ശാസ്ത്രലോകത്തിന് ഈ അസുഖത്തിന് മരുന്നു കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നതാണ് ഏറ്റവും വലിയ ദുരന്തം. വൈദ്യശാസ്ത്ര ലോകത്ത് മരുന്നു കണ്ടുപിടിക്കാനുള്ള യത്നം നടന്നുകൊണ്ടിരിക്കുന്നു. അഭയ് രാംകുമാറിന്റെ രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ള രക്ഷിതാക്കളും, ഡോക്ടര്‍മാരും അടങ്ങുന്നൊരു സമിതിയാണ് ഗവേഷണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഇതേവരെ അഭയ് മോന്റെ കുടുംബം ഒരുകോടി രൂപ മരുന്നു കണ്ടെത്താനുള്ള ഗവേഷണങ്ങള്‍ക്കായി ചെലവഴിച്ചുകഴിഞ്ഞു. ഗവേഷണം പുരോഗതിയുടെ പാതയിലാണ്. മരുന്നു കണ്ടെത്താന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണവര്‍. ഗവേഷണത്തിനുവേണ്ട പണം കണ്ടെത്താന്‍ സ്വന്തം വീടും പറമ്പും വില്പനയ്ക്കു വച്ചിരിക്കുകയാണിവര്‍. പക്ഷെ സെന്‍ട്രല്‍ ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റിന്‍റെ സംരക്ഷിത സ്മാരകമായ പെരുവനം ക്ഷേത്രത്തിന്റെ നൂറുമീറ്റര്‍ ചുറ്റളവിലാണ് അഭയുടെ വീട് എന്നതിനാല്‍ സ്ഥലം വില്‍ക്കുവാനും സാധിക്കുന്നില്ല. അതിനുള്ള സൗകര്യം ചെയ്തുതരുന്നതിനായി പ്രധാനമന്ത്രിക്ക് നിവേദനം അയച്ച് കാത്തിരിക്കുകയാണ് അഭയ് മോന്റെ കുടുംബം. സ്വന്തം അസുഖം ഭേദമാക്കുന്നതിനു മാത്രമല്ല ഈ പരീക്ഷണം. ഈ അസുഖം ബാധിച്ച മറ്റുള്ലവര കൂടെ രക്ഷിച്ചെടുക്കുവാന്‍ കൂടിയാണ് ഈ ഉദ്യമം.

അഭയ് സി.എന്‍.എന്‍. സ്കൂളുകളുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തിരികൊളുത്തുന്നു.


സി.എന്‍.എന്‍. വിദ്യാലയങ്ങളുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ രണ്ടാം ദിനം ദീപപ്രോജ്വലനം നടത്തിയത് അഭയ് എന്ന പ്രതിഭയായിരുന്നു.


അഭയ് രാംകുമാറിനെക്കുറിച്ച് ന്യൂസ് മിനുട്ട് ഓണ്‍ ലൈന്‍ പത്രത്തില്‍ വന്ന ലേഖനം









അഭയ് രാംകുമാര്‍

സ്കൂളിന്റെ ശതാബ്ദി സ്മരണികയില്‍ ചേര്‍ക്കുന്നതിനായി അഭയ് എഴുതി നല്‍കിയ ലേഖനം ഇതോടൊപ്പം ചേര്‍ക്കുന്നു.



അഭിപ്രായങ്ങള്‍

  1. സ്വന്തം അസുഖം ഭേദമാക്കുന്നതിനു
    മാത്രമല്ല ഈ പരീക്ഷണം. ഈ അസുഖം
    ബാധിച്ച മറ്റുള്ലവര കൂടെ രക്ഷിച്ചെടുക്കുവാന്‍ കൂടിയാണ് ഈ ഉദ്യമം.

    മറുപടിഇല്ലാതാക്കൂ
  2. നല്ല പോസ്റ്റ്‌ . ഞാന്‍ ഇതിന്‍റെ ലിങ്ക് 'ബ്ലോഗ്പോസ്റ്റ് ലിങ്കുകളിലേക്ക്' മാറ്റട്ടെ..

    മറുപടിഇല്ലാതാക്കൂ
  3. എത്രയും പെട്ടെന്നാ മരുന്ന് കണ്ട്‌ പിടിക്കട്ടെ. അന്നൂസ്‌ ഇട്ട ലിങ്ക്‌ കണ്ടാണ്‌ ഇവിടെയെത്തിയത്‌. നന്ദി അന്നൂസ്‌

    മറുപടിഇല്ലാതാക്കൂ
  4. മറ്റുളളവർക്ക് കൂടി പ്രയോജനകരമായ ഒരു മരുന്നു കണ്ടുപിടുത്തം എന്ന പ്രയോഗം തന്നെ ഹൃദയം കുളിർപ്പിയ്ക്കുന്നു.
    എല്ലാ ഭാവുകങ്ങളും നേരുന്നു. എന്റേയും പ്രാർത്ഥന ഉണ്ടായിരിയ്ക്കും..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി വീകെ,
      ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. പ്രാര്‍ത്ഥനകള്‍ കൂടെയുണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

      ഇല്ലാതാക്കൂ
  5. എല്ലാ പ്രാർത്ഥനയും നേരുന്നു...

    മറുപടിഇല്ലാതാക്കൂ
  6. ശാസ്ത്രത്തിനു അഭിമോന്റെ അസുഖത്തിനുള്ള മരുന്ന് കണ്ടുപിടിക്കാൻ സാധിക്കട്ടെ... അതിനായി ദൈവത്തിനോട് പ്രാർത്ഥിക്കാം...ഈ ലിങ്ക് കാട്ടിത്തന്ന അന്നൂസിനും നല്ലത് വരട്ടെ ...

    മറുപടിഇല്ലാതാക്കൂ
  7. ഈ പങ്കുവെക്കലിനു നന്ദി ശ്രീജിത്ത്‌..

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഹൃത്ത്.

                 നിങ്ങളിപ്പോള്‍ ഭൂമിവാതുക്കലങ്ങാടിയില്‍ നിന്നും വളരെയകന്ന് കല്ലാച്ചിപട്ടണത്തിന്റെ പ്രാന്തപ്പദേശത്തുള്ള പാലാഞ്ചോല മലയുടെ നെറുകയിലാണ് . പച്ചപ്പകന്ന് മൊട്ടയായ അവിടുത്തെ കൂറ്റന്‍ കരിമ്പാറക്കെട്ടിന് മുകളില്‍ കയറിനിന്നാല്‍ കല്ലാച്ചി ടൗണും , നാദാപുരത്തങ്ങാടിയും പക്ഷിയുടെ അക്ഷിയിലൂടെന്നവണ്ണം കാണാം . അകലെ കടല്‍സീമയുടെ നീലരേഖ . രാത്രിയായിരുന്നുവെങ്കില്‍ പുറങ്കടലിലേക്കുപോകുന്ന മുക്കുവന്‍മാരുടെ യമഹവഞ്ചികളിലെ റാന്തല്‍വെളിച്ചം കാണാമായിരുന്നു . നന്തിയിലെ ലൈറ്റ്ഹൗസില്‍ നിന്നുമുള്ള ഇടവിട്ടുള്ള വെളിച്ചക്കീറും കാണാമായിരുന്നു . ഇപ്പോള്‍ നട്ടുച്ചയാണല്ലോ . ഇപ്പോള്‍ കാണാനാവുന്നത് മുകുന്ദന്‍ കഥകളില്‍ പ്രതിപാദ്യമായ ജനിമൃതികള്‍ക്കിടയിലെ ഇടവേളകളില്‍ ആത്മാക്കള്‍ തുമ്പികളായി വട്ടമിട്ടുപറക്കുന്ന വെള്ളിയാങ്കല്ലിന്റെ തലപ്പ് മധ്യാഹ്നപ്രഭയില്‍ വെട്ടിത്തിളങ്ങുന്നത് മാത്രമാണ് .                        നിങ്ങളുടെ ആത്മസ...

ഫ്ലാറ്റ്ജീവിതം

                              “ കാലം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാറില്ല . അതിന്റെ ചക്രങ്ങള്‍ ചരിച്ചുകൊണ്ടേയിരിക്കും . മുന്നോട്ടുതന്നെ .”                  ഒരു തത്വജ്ഞാനിയെപ്പോലെ സാരംഗി പറഞ്ഞുനിര്‍ത്തിയപ്പോള്‍ ഗംഗാതീര്‍ത്ഥിന്റെ കണ്ണുകളില്‍ കുസൃതിച്ചിരി മിന്നി . പൊടുന്നനെ അവന്‍ വാ പൊത്തിപ്പിടിച്ച് ചിരിയടക്കാന്‍ വയ്യാതെന്നവണ്ണം കനത്ത ചില്ലുപാളിയില്‍ മുഖംചേര്‍ത്ത് പുറത്തേക്ക് കണ്ണുനട്ടു . മഞ്ഞുകണങ്ങള്‍ ചാലുകളായി ഒലിച്ചിറങ്ങിയ ഗ്ലാസ്ഭിത്തിയിലൂടെ താഴേക്ക് നോക്കിയാല്‍ മഞ്ഞില്‍മൂടി മങ്ങിയതെങ്കിലും നഗരക്കാഴ്ച ഏതാണ്ട് മുഴുവനായിക്കാണാം . അതിനോളം ഉയരമുള്ള കെട്ടിടങ്ങള്‍ ഒന്നുരണ്ടെണ്ണം കൂടെമാത്രമേ ആ ഇടത്തരം നഗരത്തിലുണ്ടായിരുന്നുള്ളൂ .                  " നീയെന്നെ പരിഹസിക്കുകയാണോ ?”  ...

സൂര്യയാത്രയുടെ വിസ്മയച്ചെപ്പ് - കുട്ടികളുടെ ശാസ്ത്ര നോവൽ

സൂര്യയാത്ര-കുട്ടികളുടെ ശാസ്ത്ര നോവല്‍ ആരംഭിക്കുന്നു അദ്ധ്യായം - 1 നോവൽ വായിക്കുന്നതിനായി click ചെയ്യുക. അത്ഭുത പുസ്തകം തേടി .