ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പുസ്തകപ്രകാശനം

എന്റെ ആദ്യ കഥാസമാഹാരമായ "ജാലകങ്ങള്‍" പ്രശസ്ത നിരൂപകനും, സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ടുമായ ശ്രീ. ബാലചന്ദ്രന്‍ വടക്കേടത്ത് സീനിയര്‍ ജേണലിസ്റ്റ് കെ.പി. ആന്റണിക്ക് ആദ്യ പ്രതി നല്‍കി പ്രകാശനം നിര്‍വ്വഹിക്കുന്നു. പ്രശസ്ത തിരക്കഥാകൃത്തും, ബാലസാഹിത്യകാരനുമായ ഭരതന്‍ പല്ലിശ്ശേരി, പി.ഐ.സോമനാഥന്‍(മാനേജര്‍, സി.എന്‍.എന്‍.സ്കൂള്‍സ്),എഴുത്തുകാരായ രാമചന്ദ്രന്‍ വല്ലച്ചിറ, ചിറ്റൂര്‍ നാരായണന്‍ നമ്പൂതിരിപ്പാട്, സുരേഷ്ബാബു ഞെരുവിശ്ശേരി, ജോണ്‍സണ്‍ ചിറമ്മല്‍ തുടങ്ങിയവര്‍ സമീപം.

അഭിപ്രായങ്ങള്‍

  1. ആശംസകളും അഭിനന്ദനങ്ങളും സുഹൃത്തേ....

    മറുപടിഇല്ലാതാക്കൂ
  2. ഇനിയും ഒരുപാട് എഴുതാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ...എന്റെ എല്ലാ വിധ ആശംസകളും ..!

    മറുപടിഇല്ലാതാക്കൂ
  3. ആശംസകള്‍ ശ്രീജിത്തെട്ടാ ഇനിയും എഴുതാന്‍ കഴിയട്ടെ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    മറുപടിഇല്ലാതാക്കൂ
  4. പുസ്തക പ്രകാശനം. സന്തോഷം. വലിയ എഴുത്ത് വിജയങ്ങള്‍ നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  5. അഭിമാനകരമായ നിമിഷം... ആശംസകളും നിറഞ്ഞ പ്രാര്‍ത്ഥനകളും ശ്രീജിത്ത്‌....,.... എഴുത്തുകാരന്റെ കയ്യോപ്പോടു കൂടിയ പുസ്തകങ്ങള്‍ ശേഖരിക്കുന്നത് ഈ അടുത്ത കാലത്തു തുടങ്ങിയ ഹോബിയാണ്.. എന്നെങ്കിലും നേരില്‍ കാണാന്‍ സാധിച്ചാല്‍ എന്റെ ശേഖരത്തിലേക്ക് ജാലകവും ചേര്‍ക്കണമെന്ന് ആശിക്കുന്നു.

    സ്നേഹപൂര്‍വ്വം
    സന്ദീപ്‌

    മറുപടിഇല്ലാതാക്കൂ
  6. ഇനിയും ഒത്തിരിയൊത്തിരി പുസ്തകങ്ങള്‍ താങ്കളില്‍ നിന്നും ജന്മം കൊള്ളട്ടെ..

    ആശംസകളോടെ..

    മറുപടിഇല്ലാതാക്കൂ
  7. ആത്മനിര്‍വൃതിയുടെ ഈ നിമിഷങ്ങളില്‍ പങ്കുചേരുന്നു.അതോടൊപ്പം ആശംസകളും..

    മറുപടിഇല്ലാതാക്കൂ
  8. ആഗ്രഹ സഫലീകരണത്തിന്റെ ഈ മുഹൂര്‍ത്തത്തിനു എല്ലാ വിധ ആശംസകളും .

    മറുപടിഇല്ലാതാക്കൂ
  9. അഭിനന്ദനങ്ങള്‍...ആശംസകള്‍... ഇനിയും ഇനിയും ആ തൂലികയില്‍ നിന്നും നല്ല പുസ്തകങ്ങള്‍ വിടരട്ടെ...

    മറുപടിഇല്ലാതാക്കൂ
  10. ആശംസകള്‍
    ഇനിയും കൂടുതല്‍ എഴുതി പുസ്തകങ്ങള്‍
    പ്രസിദ്ധീകരിക്കാനുള്ള അവസരങ്ങള്‍
    ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്,
    സസ്നേഹം,
    സി.വി.തങ്കപ്പന്‍

    മറുപടിഇല്ലാതാക്കൂ
  11. നല്ലത് സംഭവിക്കട്ടെ, ആശംസകൾ, അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  12. അഭിനന്ദനങ്ങള്‍...എന്റെ എല്ലാ വിധ ആശംസകളും ..!

    മറുപടിഇല്ലാതാക്കൂ
  13. ആശംസകള്‍
    ഇനിയും ഇതുപോലെ പുസ്തകങ്ങള്‍ നിറയട്ടെ താങ്കളുടെ പേരില്‍

    http://malayalambookreview.blogspot.in/2012/02/blog-post_20.html
    ഈ ലിങ്ക് ഒന്ന് നോക്ക് ഇതുപോലെ താങ്കളുടെയും വരട്ടെ

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മൂര്‍ഖന്‍ പാമ്പുകള്‍ ഇഴയുന്നിടങ്ങള്‍...

                മി ടുക്കനായ എഞ്ചിനീയര്‍ പണിത പഴുതുകളില്ലാത്തവിധം കുറ്റമറ്റവീടുപോലെ തന്നെയായിരുന്നു അവരുടെ ജീവിതവും അയാള്‍ നിര്‍മ്മിച്ചെടുത്തത് . അനുവാദം കൂടാതെ ഒരീച്ചക്ക് പോലും കടക്കാന്‍ പറ്റാത്തവിധം സുരക്ഷിതമായായിരുന്നു ആ വീടുപണിതിരുന്നത് . ധാരാളം വായുസഞ്ചാരവും അതിനായി എയര്‍ഹോളുകളുമുണ്ടെങ്കിലും അവയെല്ലാം കനത്ത ഇരുമ്പ്കൊതുകുവലകൊണ്ട് മൂടി ബന്ധവസ്സാക്കിയിരുന്നു . വായുവിലെ അനാവശ്യകണികകള്‍ക്കുപോലും അകത്തുപ്രവേശനമുണ്ടായിരുന്നില്ല . വിവാഹജീവിതവും ഇതേപോലെ കുറ്റമറ്റ ആസൂത്രണത്തിനുശേഷമായിരുന്നു അയാള്‍ ആരംഭിച്ചത് . അശുഭലക്ഷണങ്ങളുടെയും അസ്വാസ്ഥ്യങ്ങളുടെയും കണികകള്‍പോലും തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരരുതെന്നയാള്‍ക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു .                        വിവാഹം കഴിഞ്ഞനിമിഷംമുതല്‍ പുഞ്ചിരിയോടെയല്ലാതയാള്‍ ഭാര്യയുടെ മുഖത്ത് നോക്കിയിരുന്നില്ല . ചെറിയൊരു നോട്ടപ്പിശകുപോലും ജീവിതതാളത്തെ ബാധിക്കാതിരിക...

'ബല്യോട്ടിന്‍കര'യിലെ ചെറിയ കാര്യങ്ങള്‍

--> " ഉ ണ്ണ്യോട്ടെ നാണുനായര്‍ക്കിങ്ങന്യൊര് മോന്ണ്ടാവുംന്ന് ആരെങ്കിലും നീരീച്ചിര്ന്നോ ?” “ ഓനെന്തേനും പറ്റ്യേത് ?” “ എന്യെന്ത് പറ്റാനാ ? തറവാട്ട് കാരണോന്‍മാരായ്ട്ടുണ്ടാക്കിവച്ച നല്ലപേരെല്ലാം ആ അറാമ്പെറപ്പ് മുടിപ്പിച്ചില്ലേ ?” “ ങ്ങളെന്താ ചാത്തുണ്യേട്ടാ പറേന്നെ ? എനക്കൊന്നും തിരീന്നില്ലാലോ ?” “ ഇനിക്കൊന്നും തിരിയണ്ട . പാലത്തിമ്മന്ന് ഉര്ണ്ട് വീഴാണ്ട് നോക്കിക്കോ . വീണാ താഴെ നെലകിട്ടാത്ത വെള്ളാ .” അതുവരെ ചാത്തുണ്യേട്ടന്റെ വര്‍ത്തമാനം പറച്ചിലില് മുഴുകി നടക്കുകയായിരുന്ന ഞാന്‍ താഴേക്ക് നോക്കി . ഹമ്പോ ..! ബല്ല്യോട് എന്ന് ഞങ്ങള്‍ ഭൂമിവാതുക്കലുകാര്‍ വിളിക്കുന്ന വലിയതോട് കലങ്ങിമറിഞ്ഞ് ആര്‍ത്തലച്ചൊഴുകുകയാണ് . നിരവുമ്മലോ ചുഴലിക്കുന്നിലോ മഴ പെയ്തിട്ടുണ്ടാവണം . അവിടങ്ങളില്‍ മഴപെയ്യുമ്പോഴാണ് സാധാരണഗതിയില്‍ വലിയതോട് ഇങ്ങനെ കലങ്ങിമറിഞ്ഞൊഴുകാറുള്ളത് . പാലൊഴിച്ച കടുപ്പംകൂടിയ ചായയുടെ നിറത്തില്‍ വന്‍ ചുഴികള്‍ സൃഷ്ടിച്ച് ഒഴുക്കിക്കൊണ്ടുവരുന്ന തേങ്ങകളെയും , കൊതുമ്പിലുകളെയും , പുല്ലിന്‍ കൂട്ടത്തെയും ആ ചുഴികളില്‍ വട്ടംകറക്കുന്ന വലിയതോട് ഞങ്ങളുടെ നാടിനെ കച്ചേരിക്കുനിയെന്നും താഴോട്ടില...

സുഹൃത്ത്.

                 നിങ്ങളിപ്പോള്‍ ഭൂമിവാതുക്കലങ്ങാടിയില്‍ നിന്നും വളരെയകന്ന് കല്ലാച്ചിപട്ടണത്തിന്റെ പ്രാന്തപ്പദേശത്തുള്ള പാലാഞ്ചോല മലയുടെ നെറുകയിലാണ് . പച്ചപ്പകന്ന് മൊട്ടയായ അവിടുത്തെ കൂറ്റന്‍ കരിമ്പാറക്കെട്ടിന് മുകളില്‍ കയറിനിന്നാല്‍ കല്ലാച്ചി ടൗണും , നാദാപുരത്തങ്ങാടിയും പക്ഷിയുടെ അക്ഷിയിലൂടെന്നവണ്ണം കാണാം . അകലെ കടല്‍സീമയുടെ നീലരേഖ . രാത്രിയായിരുന്നുവെങ്കില്‍ പുറങ്കടലിലേക്കുപോകുന്ന മുക്കുവന്‍മാരുടെ യമഹവഞ്ചികളിലെ റാന്തല്‍വെളിച്ചം കാണാമായിരുന്നു . നന്തിയിലെ ലൈറ്റ്ഹൗസില്‍ നിന്നുമുള്ള ഇടവിട്ടുള്ള വെളിച്ചക്കീറും കാണാമായിരുന്നു . ഇപ്പോള്‍ നട്ടുച്ചയാണല്ലോ . ഇപ്പോള്‍ കാണാനാവുന്നത് മുകുന്ദന്‍ കഥകളില്‍ പ്രതിപാദ്യമായ ജനിമൃതികള്‍ക്കിടയിലെ ഇടവേളകളില്‍ ആത്മാക്കള്‍ തുമ്പികളായി വട്ടമിട്ടുപറക്കുന്ന വെള്ളിയാങ്കല്ലിന്റെ തലപ്പ് മധ്യാഹ്നപ്രഭയില്‍ വെട്ടിത്തിളങ്ങുന്നത് മാത്രമാണ് .                        നിങ്ങളുടെ ആത്മസ...