ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വിശുദ്ധപശു

രാജ്യതലസ്ഥാനത്തെരുവത്രെ ! ഹാ ! കഷ്ടം ചീഞ്ഞുനാറുന്നു ! രാജസേവകര്‍ , കൊട്ടാരപാലകര്‍ ഹാലിളകിപ്പാഞ്ഞുതിരയുന്നു ...! കൊട്ടാരക്കെട്ടിന്റെ മുക്കിലും മൂലേലും അന്തപ്പുരത്തിന്റെ മഞ്ചലിലും , സിംഹാസനത്തിലും ദര്‍ബാര്‍ഹാളിലും രാജാധിരാജന്റെ ചേലയിലും , കൊട്ടാരം പൂന്തോട്ട വാതില്‍ക്കലും പിന്നെ മഹാമന്ത്രിതന്‍ ഗേഹത്തിലും , സര്‍വ്വ സൈന്യാധിപക്കൂടാരത്തിലും സര്‍വ്വസൈന്യ സന്നാഹത്തിലും , കൊട്ടാരക്കെട്ടിന്റെ പൂര്‍വ്വദിക്കിലെ മഹാരാജപാതയിലും , പാതയ്ക്കിരുവശം കെട്ടിയുയര്‍ത്തിയ മഹാപ്രഭുമന്തിരങ്ങളിലും , രാജകൊട്ടാരക്കുളപ്പുരയിലും കുളത്തിലെ പായല്‍ വെള്ളത്തിലും , പാനജലത്തിലും പാന്ധാവിലും പിന്നെ പട്ടണപ്രാന്തപ്രദേശത്തിലും , എന്തോ ചീഞ്ഞുനാറുന്നൂ , നാറ്റത്തിന്‍ ഹേതുവറിയുന്നീലാ ! എല്ലാരും മൂക്കു പൊത്തിനടക്കുന്നു , വാതുറന്നൊന്നും പറയുന്നീലാ ! മഹാരാജന്റെ മച്ചൂനര്‍ തമ്പ്രാക്കള്‍ സിംഹാസനത്തില്‍ കണ്ണുള്ളവര്‍ , ചെങ്കോലും സ്വപ്നം കണ്ടുനടപ്പവര്‍ ചെഞ്ചേല ചുറ്റി നടക്കുന്നവര്‍ , നാട്ടുപ്രാന്തത്തില്‍ നിവസിപ...

ഒബ്സര്‍വേഷന്‍

     ചു ണ്ടുകൂര്‍പ്പിച്ച് , പുക ആഞ്ഞ് അകത്തേക്കുവലിച്ചെടുക്കപ്പെടുന്ന സിഗരറ്റിന്റെ ചാരം ജാലകക്കമ്പികള്‍ക്കിടയിലൂടെ പുറത്തേക്ക് തട്ടിക്കളഞ്ഞ് അടുത്ത പുകയ്ക്കായി വീണ്ടും ചുണ്ടോടുചേര്‍ക്കുമ്പോള്‍ സാംബന്‍ ചോദിച്ചു .                   “ ആ ജനലിനോടുചേര്‍ന്നിരിക്കുന്ന സ്ത്രീ എന്തുജോലിയായിരിക്കും ചെയ്യുന്നുണ്ടാവുകയെന്നു പറയാമോ ?”                       നിരഞ്ജന്‍ തിരിഞ്ഞുനോക്കി . പിന്നിലെ സീറ്റിലിരിക്കുന്ന ചുവപ്പും മഞ്ഞയുമിടകലര്‍ന്ന ബോര്‍ഡറുള്ള പച്ചസാരി ധരിച്ച സ്ത്രീ ഒന്നു വശ്യമായി പുഞ്ചിരിച്ചു . ആ വശ്യത നിരഞ്ജനെ ഒരു ചുഴിയിലേക്കെന്നവണ്ണം ആഞ്ഞുവലിക്കുന്ന തരത്തിലായിരുന്നു . ആകര്‍ഷണപരിധിയില്‍ നിന്നുകൊണ്ടുതന്നെ തനിക്കറിയാവുന്ന ലക്ഷണശാസ്ത്രങ്ങള്‍ അപഗ്രഥിച്ച് , നിര‍ഞ്ജന്‍ മറുചോദ്യം ചോദിച്ചു .            “ ഒരു നാടകനടി ?”  ...

'ബല്യോട്ടിന്‍കര'യിലെ ചെറിയ കാര്യങ്ങള്‍

--> " ഉ ണ്ണ്യോട്ടെ നാണുനായര്‍ക്കിങ്ങന്യൊര് മോന്ണ്ടാവുംന്ന് ആരെങ്കിലും നീരീച്ചിര്ന്നോ ?” “ ഓനെന്തേനും പറ്റ്യേത് ?” “ എന്യെന്ത് പറ്റാനാ ? തറവാട്ട് കാരണോന്‍മാരായ്ട്ടുണ്ടാക്കിവച്ച നല്ലപേരെല്ലാം ആ അറാമ്പെറപ്പ് മുടിപ്പിച്ചില്ലേ ?” “ ങ്ങളെന്താ ചാത്തുണ്യേട്ടാ പറേന്നെ ? എനക്കൊന്നും തിരീന്നില്ലാലോ ?” “ ഇനിക്കൊന്നും തിരിയണ്ട . പാലത്തിമ്മന്ന് ഉര്ണ്ട് വീഴാണ്ട് നോക്കിക്കോ . വീണാ താഴെ നെലകിട്ടാത്ത വെള്ളാ .” അതുവരെ ചാത്തുണ്യേട്ടന്റെ വര്‍ത്തമാനം പറച്ചിലില് മുഴുകി നടക്കുകയായിരുന്ന ഞാന്‍ താഴേക്ക് നോക്കി . ഹമ്പോ ..! ബല്ല്യോട് എന്ന് ഞങ്ങള്‍ ഭൂമിവാതുക്കലുകാര്‍ വിളിക്കുന്ന വലിയതോട് കലങ്ങിമറിഞ്ഞ് ആര്‍ത്തലച്ചൊഴുകുകയാണ് . നിരവുമ്മലോ ചുഴലിക്കുന്നിലോ മഴ പെയ്തിട്ടുണ്ടാവണം . അവിടങ്ങളില്‍ മഴപെയ്യുമ്പോഴാണ് സാധാരണഗതിയില്‍ വലിയതോട് ഇങ്ങനെ കലങ്ങിമറിഞ്ഞൊഴുകാറുള്ളത് . പാലൊഴിച്ച കടുപ്പംകൂടിയ ചായയുടെ നിറത്തില്‍ വന്‍ ചുഴികള്‍ സൃഷ്ടിച്ച് ഒഴുക്കിക്കൊണ്ടുവരുന്ന തേങ്ങകളെയും , കൊതുമ്പിലുകളെയും , പുല്ലിന്‍ കൂട്ടത്തെയും ആ ചുഴികളില്‍ വട്ടംകറക്കുന്ന വലിയതോട് ഞങ്ങളുടെ നാടിനെ കച്ചേരിക്കുനിയെന്നും താഴോട്ടില...