ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

'ബല്യോട്ടിന്‍കര'യിലെ ചെറിയ കാര്യങ്ങള്‍

--> " ഉ ണ്ണ്യോട്ടെ നാണുനായര്‍ക്കിങ്ങന്യൊര് മോന്ണ്ടാവുംന്ന് ആരെങ്കിലും നീരീച്ചിര്ന്നോ ?” “ ഓനെന്തേനും പറ്റ്യേത് ?” “ എന്യെന്ത് പറ്റാനാ ? തറവാട്ട് കാരണോന്‍മാരായ്ട്ടുണ്ടാക്കിവച്ച നല്ലപേരെല്ലാം ആ അറാമ്പെറപ്പ് മുടിപ്പിച്ചില്ലേ ?” “ ങ്ങളെന്താ ചാത്തുണ്യേട്ടാ പറേന്നെ ? എനക്കൊന്നും തിരീന്നില്ലാലോ ?” “ ഇനിക്കൊന്നും തിരിയണ്ട . പാലത്തിമ്മന്ന് ഉര്ണ്ട് വീഴാണ്ട് നോക്കിക്കോ . വീണാ താഴെ നെലകിട്ടാത്ത വെള്ളാ .” അതുവരെ ചാത്തുണ്യേട്ടന്റെ വര്‍ത്തമാനം പറച്ചിലില് മുഴുകി നടക്കുകയായിരുന്ന ഞാന്‍ താഴേക്ക് നോക്കി . ഹമ്പോ ..! ബല്ല്യോട് എന്ന് ഞങ്ങള്‍ ഭൂമിവാതുക്കലുകാര്‍ വിളിക്കുന്ന വലിയതോട് കലങ്ങിമറിഞ്ഞ് ആര്‍ത്തലച്ചൊഴുകുകയാണ് . നിരവുമ്മലോ ചുഴലിക്കുന്നിലോ മഴ പെയ്തിട്ടുണ്ടാവണം . അവിടങ്ങളില്‍ മഴപെയ്യുമ്പോഴാണ് സാധാരണഗതിയില്‍ വലിയതോട് ഇങ്ങനെ കലങ്ങിമറിഞ്ഞൊഴുകാറുള്ളത് . പാലൊഴിച്ച കടുപ്പംകൂടിയ ചായയുടെ നിറത്തില്‍ വന്‍ ചുഴികള്‍ സൃഷ്ടിച്ച് ഒഴുക്കിക്കൊണ്ടുവരുന്ന തേങ്ങകളെയും , കൊതുമ്പിലുകളെയും , പുല്ലിന്‍ കൂട്ടത്തെയും ആ ചുഴികളില്‍ വട്ടംകറക്കുന്ന വലിയതോട് ഞങ്ങളുടെ നാടിനെ കച്ചേരിക്കുനിയെന്നും താഴോട്ടില...

ഒരു കുമാരസംഭവം... രമണീസംഭവവും....!!!!

             വാ തില്‍ താക്കോലിട്ടുപൂട്ടി , താക്കോല്‍ സണ്‍ഷേഡില്‍നിന്നും ഞാണ്ടുകിടക്കുന്ന ഉറിപ്പൂച്ചട്ടിയിലെ ചെടികള്‍ക്കിടയിലൊളിപ്പിച്ച് , സ്കൂട്ടര്‍ സ്റ്റാര്‍ട്ട്ചെയ്ത് ഗേറ്റ്കടന്ന് ഓഫ്ചെയ്യാതെതന്നെ വണ്ടി സ്റ്റാന്റില്‍ നിര്‍ത്തിയിറങ്ങിവന്ന് ഗേറ്റുംപൂട്ടി , താക്കോല്‍ മതിലിലെ ബോഗന്‍വില്ലച്ചെടിയുടെ ചട്ടിയില്‍ ഇലയടരുകള്‍ക്കിടയിലൊളിപ്പിച്ച് വീണ്ടും വണ്ടിയില്‍കയറി റോഡിലെ വളവുതിരിഞ്ഞപ്പോഴേക്കും വീണ്ടും ആ അശുഭചിന്ത കുമാരേട്ടന്റെ മനസ്സിലേക്ക് നുഴഞ്ഞുകയറി , തലച്ചോറിലൂടെ ഇഴയുവാന്‍ തുടങ്ങി .                     “ എന്തെങ്കിലും മറന്നുവോ ?”                                  കുറേ നാളുകളായി കുമാരേട്ടനെ അലട്ടുന്നൊരു പ്രശ്നമായിരുന്നുവത് . കഴിഞ്ഞമാസം നടന്നൊരു സംഭവം കേള്‍ക്കൂ .. രാവിലെ ...

ചെളി...!

              സ്കൂള്‍ വിട്ടു കുട്ടികളൊക്കെ മുറ്റത്തുതിക്കിത്തിരക്കി . മുറ്റത്താകെ ചെളിവെള്ളം കെട്ടിക്കിടക്കുന്നു . ചെളിവെള്ളമല്ല . ഇപ്പോഴത് കൊഴുത്തചെളിയാണ് . ചെറിയൊരു മഴചാറിയാല്‍മതി , മുറ്റത്തുചെളികെട്ടാന്‍ .             " ഇതിയ്യിസ്കൂളിന്റെ ശാപമാണ് . മുറ്റത്തുതന്നെ വെള്ളക്കെട്ട് " മാഷമ്മാരും കുട്ട്യോളും പ്രാകി .             “ അയ്യോ പ്രാകല്ലെ , നാളെയിവിടെ ഞാറുനടാനുള്ളതാ . നമ്മടെ കൃഷിസ്നേഹിയായ ഹെഡ്മാസ്റ്ററാ ഉല്‍ഘാടനം .”            സരസനായ മറ്റൊരുമാഷിന്റെ സ്വതസിദ്ധമായ തമാശാപാടവം തലപൊക്കി . കൂടെ ചെളിപ്രശ്നം പരിഹരിക്കാത്തതിലുള്ള പ്രതിഷേധസൂചകമായി ഹെഡ്മാസ്റ്റര്‍ക്കിട്ടൊരു കുത്തും . ചിലകുട്ടികളെ സംബന്ധിച്ച് ചെളിയൊരു ഉത്സവമായിരുന്നു . ചെളിയുത്സവം . അവര്‍ പരസ്പരം ചെളിവാരിയെറിഞ്ഞു . പരസ്പരം കാലുകൊണ്ട് ചെളിവെള്ളം തെറിപ്പിച്ചു . തൂവെള്ള ഉജാലാഷര്‍ട്ടുകളില്‍ ഓറഞ്ചു...