ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ആസ്വാദനത്തിന്റെ അദ്ധ്യായങ്ങള്‍..

                             മ ഞ്ഞുവീണു കുതിര്‍ന്ന അക്കേഷ്യാമരങ്ങളുടെ അരിവാളുപോലെ വളഞ്ഞ സ്വര്‍ണ്ണ ഇലകള്‍ വിരിച്ച മെത്തയിലൂടെ അവര്‍ നടന്നു . അധികം അകലെയല്ലാതെ ടാര്‍പാതയ്ക്കരികിലെ പാര്‍ക്കിംഗ് ഏരിയ ലക്ഷ്യമാക്കി . പിന്നില്‍ പഴയതെങ്കിലും പ്രൗഡി നഷ്ടപ്പെട്ടിട്ടില്ലാത്ത ബിര്‍ളാബംഗ്ലാവ് അഴിമുഖത്തേക്കുറ്റുനോക്കിനിന്നു . ഉപ്പുകാറ്റേറ്റ് നിറംമങ്ങിയതെങ്കിലും ബംഗ്ലാവിന് ഒരു പ്രണയനായകന്റെ ചുറുചുറുക്കുണ്ടായിരുന്നു . അവിടെ ചുറ്റിത്തിരിഞ്ഞ ഇളംകാറ്റിന് പ്രണയത്തിന്റെ മദഗന്ധവും . ആ ഗന്ധത്തിന്റെ ലഹരിയില്‍ അക്കേഷ്യാഇലകള്‍ വളഞ്ഞുചൂളികൂര്‍ത്തു . കുറ്റിത്തെച്ചിച്ചെടികളില്‍ ചുവപ്പും , മഞ്ഞയും പൂക്കള്‍ ചിരിച്ചു . എല്ലാറ്റിലും ഋതുമതിയുടെ നനവ് പറ്റിച്ചേര്‍ന്നിരുന്നു . ഉരുളന്‍വെള്ളാരങ്കല്ലുകള്‍ വിരിച്ച മുറ്റത്തിനതിരിട്ട് മനോഹരമായി വെട്ടിനിര്‍ത്തിയ ആഫ്രിക്കന്‍ബുഷ് . അതിനുപിന്നില്‍ കൂറ്റന്‍ സിമന്റുചട്ടികളില്‍ പ്രായത്തിന്റെ ഖിന്നതപൂണ്ട ഉടലോടെങ്കിലും , തളിരിട്ട പൂക്കള്‍...

അപ്രിയങ്ങളില്‍ മഞ്ഞുറയുമ്പോള്‍...

                             ഭംഗിയായി വെട്ടിനിര്‍ത്തിയ പുല്‍ത്തകിടികളായിരുന്നു ആ ഉദ്യാനത്തെ അവര്‍ക്ക് പ്രിയങ്കരമാക്കിയത് . അതിന്റെ മതില്‍ക്കെട്ടുകളില്‍ പലനിറങ്ങളിലുള്ള ബോഗന്‍വില്ലകള്‍ പൂത്തുലഞ്ഞിരുന്നു . വിളക്കുകാലുകള്‍ സന്ധ്യ മയങ്ങിക്കഴിയുമ്പോള്‍ സ്വര്‍ഗ്ഗീയപ്രഭ ചൊരിഞ്ഞിരുന്നു . നഗ്നയായ മത്സ്യകന്യകയുടെ ശില്‍പ്പവും അതിനുചുറ്റും കൃത്രിമതടാകത്തില്‍ വിരിഞ്ഞുനിന്ന വെള്ളയാമ്പല്‍പ്പൂക്കളും , രാസലീലാശില്പങ്ങളും , മറ്റ് ബഹുവര്‍ണ്ണപുഷ്പങ്ങളും , ജലധാരകളും , ദീപപ്രഭയുമെല്ലാം ആ ഉദ്യാനത്തിന് സ്വര്‍ഗ്ഗതുല്യമായ ഒരു പരിവേഷം നല്‍കിയിരുന്നു . തോട്ടക്കാരനോട് കടുകിടതെറ്റാതെ അനുസരണകാട്ടുന്ന പട്ടുപോല്‍ മൃദുലമായ പുല്‍ത്തകിടിയില്‍ ചാഞ്ഞുകിടന്ന് മാനത്തെ പഞ്ഞിമേഘക്കെട്ടുകളില്‍ കണ്ണുനട്ടുള്ള പ്രണയാര്‍ദ്രമായ നിമിഷങ്ങളില്‍ സ്വര്‍ഗ്ഗീയമായൊരനുഭൂതിയനുഭവിക്കാറുണ്ടെന്ന് അയാള്‍ അവളോടെന്നും പറയാറുണ്ട് . സായാഹ്നങ്ങളില്‍ ഇണക്കുരുവികളായി ഇവിടെച്ചേക്കേറുന്ന ഇവര്‍ പകലോന്‍ ...

മൂര്‍ഖന്‍ പാമ്പുകള്‍ ഇഴയുന്നിടങ്ങള്‍...

                മി ടുക്കനായ എഞ്ചിനീയര്‍ പണിത പഴുതുകളില്ലാത്തവിധം കുറ്റമറ്റവീടുപോലെ തന്നെയായിരുന്നു അവരുടെ ജീവിതവും അയാള്‍ നിര്‍മ്മിച്ചെടുത്തത് . അനുവാദം കൂടാതെ ഒരീച്ചക്ക് പോലും കടക്കാന്‍ പറ്റാത്തവിധം സുരക്ഷിതമായായിരുന്നു ആ വീടുപണിതിരുന്നത് . ധാരാളം വായുസഞ്ചാരവും അതിനായി എയര്‍ഹോളുകളുമുണ്ടെങ്കിലും അവയെല്ലാം കനത്ത ഇരുമ്പ്കൊതുകുവലകൊണ്ട് മൂടി ബന്ധവസ്സാക്കിയിരുന്നു . വായുവിലെ അനാവശ്യകണികകള്‍ക്കുപോലും അകത്തുപ്രവേശനമുണ്ടായിരുന്നില്ല . വിവാഹജീവിതവും ഇതേപോലെ കുറ്റമറ്റ ആസൂത്രണത്തിനുശേഷമായിരുന്നു അയാള്‍ ആരംഭിച്ചത് . അശുഭലക്ഷണങ്ങളുടെയും അസ്വാസ്ഥ്യങ്ങളുടെയും കണികകള്‍പോലും തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരരുതെന്നയാള്‍ക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു .                        വിവാഹം കഴിഞ്ഞനിമിഷംമുതല്‍ പുഞ്ചിരിയോടെയല്ലാതയാള്‍ ഭാര്യയുടെ മുഖത്ത് നോക്കിയിരുന്നില്ല . ചെറിയൊരു നോട്ടപ്പിശകുപോലും ജീവിതതാളത്തെ ബാധിക്കാതിരിക...

വേനല്‍

             പെ രുമ്പറകൊട്ടി ധാരമുറിയാതെ പെയ്തുകൊണ്ടിരുന്ന പേമാരിയുടെ നടുവിലേക്ക് ഒരു കടുത്തതുള്ളിയായി തിളച്ചവേനലിന്റെ ലാവ കോരിയൊഴിക്കപ്പെട്ടു . ഉരുകിത്തിളച്ചാവിയായെന്നവണ്ണം അന്തരീക്ഷത്തില്‍നിന്നും ജലകണങ്ങള്‍ അപ്രത്യക്ഷമായി . ഇന്നലെവരെ മഴ തിമിര്‍ത്തുപെയ്തിരുന്നുവെന്നോ , ശൈത്യമായിരുന്നുവെന്നോ ശീതക്കാറ്റുവീശിയിരുന്നുവെന്നോ ആരും പറയില്ല . സര്‍വ്വത്ര ആവി . സകലജീവജാലങ്ങളെയും ചുട്ടുവിയര്‍പ്പിച്ചുകൊണ്ട് വായു വിങ്ങിനിന്നു . എന്തു സംഭവിക്കുന്നുവെന്നറിയാതെ വന്‍മരം പുറമെ കൂസാതെയെങ്കിലും അകമെ എരിപൊരികൊണ്ടു . ദീര്‍ഘനാളായുള്ള നില്‍പ്പാണ് . തണല്‍വിരിച്ച് കുളിരേകി , തായ് വേരിറക്കി , കോടാനുകോടി ചെറുതും വലുതുമായ ജീവാത്മാക്കള്‍ക്ക് തണലായി , ആലംബമായി .... ആശ്വാസമായി , പ്രതീക്ഷയായി ... തളര്‍ന്നുകൂടാ ... നിലനില്‍ക്കണം ... ഗ്രാമത്തിന്റെ ഒത്തനടുക്കാണ് ആല്‍മരം സ്ഥിതിചെയ്യുന്നത് . മുമ്പത് നാലുപാടും പന്തലിച്ച് ഗ്രാമാതിര്‍ത്തിവരേയും , അതിനപ്പുറത്തേക്കും തായ് വേരുകളുടെ സഹായത്തോടെതന്നെ വ്യാപിച്ചിരുന്നുവെന്ന് കേട്ടിട്ടുണ്ട് . അന്നു ഗ്രാമത്തിന...