ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മൂര്‍ഖന്‍ പാമ്പുകള്‍ ഇഴയുന്നിടങ്ങള്‍...

                മി ടുക്കനായ എഞ്ചിനീയര്‍ പണിത പഴുതുകളില്ലാത്തവിധം കുറ്റമറ്റവീടുപോലെ തന്നെയായിരുന്നു അവരുടെ ജീവിതവും അയാള്‍ നിര്‍മ്മിച്ചെടുത്തത് . അനുവാദം കൂടാതെ ഒരീച്ചക്ക് പോലും കടക്കാന്‍ പറ്റാത്തവിധം സുരക്ഷിതമായായിരുന്നു ആ വീടുപണിതിരുന്നത് . ധാരാളം വായുസഞ്ചാരവും അതിനായി എയര്‍ഹോളുകളുമുണ്ടെങ്കിലും അവയെല്ലാം കനത്ത ഇരുമ്പ്കൊതുകുവലകൊണ്ട് മൂടി ബന്ധവസ്സാക്കിയിരുന്നു . വായുവിലെ അനാവശ്യകണികകള്‍ക്കുപോലും അകത്തുപ്രവേശനമുണ്ടായിരുന്നില്ല . വിവാഹജീവിതവും ഇതേപോലെ കുറ്റമറ്റ ആസൂത്രണത്തിനുശേഷമായിരുന്നു അയാള്‍ ആരംഭിച്ചത് . അശുഭലക്ഷണങ്ങളുടെയും അസ്വാസ്ഥ്യങ്ങളുടെയും കണികകള്‍പോലും തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരരുതെന്നയാള്‍ക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു .                        വിവാഹം കഴിഞ്ഞനിമിഷംമുതല്‍ പുഞ്ചിരിയോടെയല്ലാതയാള്‍ ഭാര്യയുടെ മുഖത്ത് നോക്കിയിരുന്നില്ല . ചെറിയൊരു നോട്ടപ്പിശകുപോലും ജീവിതതാളത്തെ ബാധിക്കാതിരിക...

വേനല്‍

             പെ രുമ്പറകൊട്ടി ധാരമുറിയാതെ പെയ്തുകൊണ്ടിരുന്ന പേമാരിയുടെ നടുവിലേക്ക് ഒരു കടുത്തതുള്ളിയായി തിളച്ചവേനലിന്റെ ലാവ കോരിയൊഴിക്കപ്പെട്ടു . ഉരുകിത്തിളച്ചാവിയായെന്നവണ്ണം അന്തരീക്ഷത്തില്‍നിന്നും ജലകണങ്ങള്‍ അപ്രത്യക്ഷമായി . ഇന്നലെവരെ മഴ തിമിര്‍ത്തുപെയ്തിരുന്നുവെന്നോ , ശൈത്യമായിരുന്നുവെന്നോ ശീതക്കാറ്റുവീശിയിരുന്നുവെന്നോ ആരും പറയില്ല . സര്‍വ്വത്ര ആവി . സകലജീവജാലങ്ങളെയും ചുട്ടുവിയര്‍പ്പിച്ചുകൊണ്ട് വായു വിങ്ങിനിന്നു . എന്തു സംഭവിക്കുന്നുവെന്നറിയാതെ വന്‍മരം പുറമെ കൂസാതെയെങ്കിലും അകമെ എരിപൊരികൊണ്ടു . ദീര്‍ഘനാളായുള്ള നില്‍പ്പാണ് . തണല്‍വിരിച്ച് കുളിരേകി , തായ് വേരിറക്കി , കോടാനുകോടി ചെറുതും വലുതുമായ ജീവാത്മാക്കള്‍ക്ക് തണലായി , ആലംബമായി .... ആശ്വാസമായി , പ്രതീക്ഷയായി ... തളര്‍ന്നുകൂടാ ... നിലനില്‍ക്കണം ... ഗ്രാമത്തിന്റെ ഒത്തനടുക്കാണ് ആല്‍മരം സ്ഥിതിചെയ്യുന്നത് . മുമ്പത് നാലുപാടും പന്തലിച്ച് ഗ്രാമാതിര്‍ത്തിവരേയും , അതിനപ്പുറത്തേക്കും തായ് വേരുകളുടെ സഹായത്തോടെതന്നെ വ്യാപിച്ചിരുന്നുവെന്ന് കേട്ടിട്ടുണ്ട് . അന്നു ഗ്രാമത്തിന...

മുല്ലനേഴി സാഹിത്യപുരസ്കാരം ഈയുള്ളവന്...

മലയാള മനോരമ ദിനപത്രം ബാലജനസഖ്യം തൃശ്ശൂര്‍ യൂനിയന്‍ ഏര്‍പ്പെടുത്തിയ മുല്ലനേഴി സാഹിത്യ പുരസ്കാരം ഈയുള്ളവന് ലഭിച്ച വിവരം വിനയപൂര്‍വ്വം അറിയിക്കട്ടെ. ഏപ്രില്‍ 15 ന് ചേര്‍പ്പ് മഹാത്മാ മൈതാനത്ത് വച്ചുനടന്ന നിറവ് സാംസ്കാരികോത്സവവേദിയില്‍വച്ച് ശ്രീ. ജയരാജ് വാര്യര്‍, സിനിമാതാരം കൃപ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ മുന്‍ റവന്യൂമന്ത്രി ശ്രീ. കെ. പി. രാജേന്ദ്രന്‍ പുരസ്കാരദാനം നിര്‍വ്വഹിച്ചു.

പരിണാമം

                             കാ ലത്തിന്റെ അദൃശ്യമായ നാവ് നക്കിത്തോര്‍ത്തിയിട്ടെന്നവണ്ണം പാറയുടെ അരികും മൂലയുമൊക്കെ മിനുസപ്പെട്ടിരുന്നു . അതിന്റെ പള്ളയില്‍ വേനലിന്റെ പൊള്ളിച്ചയില്‍ കരിഞ്ഞുപോയ സഹജസസ്യങ്ങളില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ടെന്നവണ്ണം ഒരു പര്‍പ്പടകപ്പുല്ലിന്റെ തണ്ട് മാത്രം കരുത്തോടെ പറ്റിപ്പിടിച്ച് കയറാന്‍ തുടങ്ങിയിരുന്നു . മൃതകല്‍പ്പങ്ങളുടെ സ്മാരകം പോലെ അത് ഈ പ്രദേശത്ത് തലയുയര്‍ത്തി നില്‍ക്കാന്‍ തുടങ്ങിയിട്ടെത്രകാലമായിക്കാണുമെന്ന് ഇതെവരെ ആരും ചിന്തിച്ചിരിക്കാനിടയില്ല . ക്ഷേത്രചരിത്രത്തിലും , ദേശചരിത്രത്തിലും യഥാക്രമം പാറയുടെ മുകളില്‍ തപസ്സുചെയ്ത മുനീശ്വരനെക്കുറിച്ചും , പാറയില്‍ ഉടുമുണ്ടഴിച്ചുവച്ച് ആറ്റില്‍ കുളിക്കാന്‍പോയ ചൈനീസ് സഞ്ചാരിയെക്കുറിച്ചുമൊക്കെ പരാമര്‍ശങ്ങളുണ്ട് . അപ്പോള്‍ കാലമുണ്ടായ കാലം മുതല്‍ക്കേ , അല്ലെങ്കില്‍ ചരിത്രാതീതകാലം മുതല്‍ക്കേ അതുണ്ടായിരിക്കണം .          ...

മൗനം

                  എ വിടെയും എത്തിച്ചേരാത്തരീതിയില്‍ ഇതവസാനിക്കുമോ? വിജയന്റെ ചിന്തയതായിരുന്നു. ഒരുപാട് പ്രതീക്ഷകളുമായി, ഒരു പരിഹാരം കാംക്ഷിച്ച്, ആത്മദാഹശമനത്തിനായാണിവിടെ എത്തിച്ചേര്‍ന്നത്. പലരോടും അന്വേഷിച്ചിരുന്നു. അറിവജ്ഞരായി തനിക്കറിയാവുന്നവരോടെല്ലാം. അറിയാവുന്ന പുസ്തകശാലകളിലെല്ലാം കയറിയിറങ്ങി. അന്വേഷിക്കുന്ന ചോദ്യത്തിനുത്തരം തേടി.... വിഷമിപ്പിക്കുന്ന, മനസ്സിനെ മദിപ്പിക്കുന്ന ആശയക്കുഴപ്പത്തിനൊരു പരിഹാരം തേടി... പുസ്തകശാലകളും, വായനശാലകളും പറഞ്ഞതൊന്നും മനസ്സിന്റെ മദദാഹം തീര്‍ത്തില്ല. അന്വേഷണത്തിനൊടുവിലാണ് ഇങ്ങനെയൊരു സ്ഥലത്തെക്കുറിച്ച്, ഇങ്ങനെയൊരാളെക്കുറിച്ചറിഞ്ഞത്. അറിഞ്ഞപാതി, അറിയാത്തപാതി ഇറങ്ങിത്തിരിച്ചു. അന്വേഷിച്ചിറങ്ങിയയിടം ഇങ്ങോട്ടുവന്നുകേറിയമാതിരി വളരെയെളുപ്പത്തില്‍ സ്ഥലം കണ്ടുപിടിച്ചു. ആളുടെ മുന്നില്‍ വിഷയമവതരിപ്പിച്ചു.                 കാ ത്തിരിപ്പ് തുടക്കത്തില്‍ മടുപ്പുളവാക്കുന്നതായിരുന്നു. പോയിട്ടു ചെയ്യാനുള്ള കാര്യങ്ങള...

സുഹൃത്ത്.

                 നിങ്ങളിപ്പോള്‍ ഭൂമിവാതുക്കലങ്ങാടിയില്‍ നിന്നും വളരെയകന്ന് കല്ലാച്ചിപട്ടണത്തിന്റെ പ്രാന്തപ്പദേശത്തുള്ള പാലാഞ്ചോല മലയുടെ നെറുകയിലാണ് . പച്ചപ്പകന്ന് മൊട്ടയായ അവിടുത്തെ കൂറ്റന്‍ കരിമ്പാറക്കെട്ടിന് മുകളില്‍ കയറിനിന്നാല്‍ കല്ലാച്ചി ടൗണും , നാദാപുരത്തങ്ങാടിയും പക്ഷിയുടെ അക്ഷിയിലൂടെന്നവണ്ണം കാണാം . അകലെ കടല്‍സീമയുടെ നീലരേഖ . രാത്രിയായിരുന്നുവെങ്കില്‍ പുറങ്കടലിലേക്കുപോകുന്ന മുക്കുവന്‍മാരുടെ യമഹവഞ്ചികളിലെ റാന്തല്‍വെളിച്ചം കാണാമായിരുന്നു . നന്തിയിലെ ലൈറ്റ്ഹൗസില്‍ നിന്നുമുള്ള ഇടവിട്ടുള്ള വെളിച്ചക്കീറും കാണാമായിരുന്നു . ഇപ്പോള്‍ നട്ടുച്ചയാണല്ലോ . ഇപ്പോള്‍ കാണാനാവുന്നത് മുകുന്ദന്‍ കഥകളില്‍ പ്രതിപാദ്യമായ ജനിമൃതികള്‍ക്കിടയിലെ ഇടവേളകളില്‍ ആത്മാക്കള്‍ തുമ്പികളായി വട്ടമിട്ടുപറക്കുന്ന വെള്ളിയാങ്കല്ലിന്റെ തലപ്പ് മധ്യാഹ്നപ്രഭയില്‍ വെട്ടിത്തിളങ്ങുന്നത് മാത്രമാണ് .                        നിങ്ങളുടെ ആത്മസ...