ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ബയോളജി

പുസ്തകച്ചട്ടയില്‍ സമര്‍ത്ഥമായി നിര്‍മ്മിച്ച ചെറു ദ്വാരത്തിനു പിന്നിലൊളിപ്പിച്ച മൊബൈല്‍ ക്യാമറ കണ്ണിലൂടെ സരളമിസ്സിന്റെ സമൃദ്ധമായ പിന്‍ സൗന്ദര്യം ഒപ്പിയെടുക്കുകയായിരുന്നു ദീപേഷ് ശങ്കര്‍ കുര്യത്ത് . പുറമെ നിന്നു നോക്കിയാല്‍ പാഠപുസ്തകത്തില്‍ മിസ്സ് പറഞ്ഞ ബയോളജി പദങ്ങള്‍ തിരയുകയാണെന്നേ തോന്നൂ . പത്താം ക്ലാസ്സിന്റെ അവസാന ഘട്ട റിവിഷന്‍ ക്ലാസ്സാണ് നടക്കുന്നത് . ദീപേഷ് മുന്‍നിര ബെഞ്ചിലാണിരിക്കുന്നത് . അവിടെയാണവന്റെ സ്ഥിരം ഇരിപ്പിടവും . ഇന്നലെ ഹേമ മിസ്സിന്റെ അംഗലാവണ്യമൊപ്പിയെടുത്തതും ഇതേ സീറ്റിലിരുന്നു കൊണ്ടായിരുന്നു . " വാഹ് ..” ദീപേഷ് നാക്ക് നീട്ടി കീഴ്ചുണ്ട് തടവി . ബോര്‍ഡില്‍ എന്തോ എഴുതി തിരിഞ്ഞു നില്‍ക്കുന്ന മിസ്സിന്റെ അംഗവടിവുകള്‍ കണ്ട അവനില്‍ ഒരു ദീര്‍ഘ നിശ്വാസമുതിര്‍ന്നു . നെറ്റിയില്‍ വിയര്‍പ്പു കണങ്ങള്‍ പൊടിഞ്ഞു . " എന്താ ദീപേഷ് ? കണ്ടില്ലേ ?” മിസ്സിന്റെ പൊടുന്നനെയുള്ള ചോദ്യം കേട്ട് ദീപേഷ് ഞെട്ടിപ്പിടഞ്ഞെഴുനേറ്റ് പുസ്തകമടച്ചു . " കണ്ടു മിസ്സ് " _ അവന്‍ പരുങ്ങിക്കൊണ്ട് പറഞ്ഞു . " മിടുക്കന്‍ .. ഇങ്ങനെയാവണം നല്ല കുട്ടികള്‍ ..” മിസ്സ് അവന്റെ ചുമല...

നേര്‍ച്ചക്കോഴി

      കരിയോയില്‍ പുരണ്ടു കറുത്ത കഴുക്കോലുകളില്‍ പറ്റിപ്പിടിച്ചിരുന്ന മാറാലകള്‍ തീര്‍ത്ത ചിത്രങ്ങള്‍ നോക്കി കോലായിലെ ചാരുതുണിക്കസേരയില്‍ രാമറച്ഛന്‍ മലര്‍ന്നു കിടന്നു . മക്കളും മരുമക്കളും രാവിലെ പടിയിറങ്ങയ ശേഷം ആ വീട് ഉറങ്ങിക്കഴിഞ്ഞിരുന്നു . മുറ്റത്ത് തന്റെ ചുവന്ന അങ്കവാല് വിറപ്പിച്ച് ചിക്കി നടന്നിരുന്ന പൂവന്‍ കോഴി തലയുയര്‍ത്തി രാമറച്ഛനെ നോക്കി ഒന്നു കൊക്കിയതും പൊടുന്നനെ കഴുക്കോലില്‍ പറ്റിപ്പിടിച്ചിരുന്ന ഒരു പല്ലി പിടിവിട്ട് അയാളുടെ മടിയിലേക്ക് വീണതും ഒരുമിച്ചായിരുന്നു . അയാള്‍ വേദന കൊണ്ടെന്നപോലെ ഒന്ന് കുതറി . മുണ്ടു കുടഞ്ഞു . തെറിച്ചു വീണ " മുറിവാല്‍ " നിലത്തു കിടന്ന് പിടയുന്നത് അയാള്‍ അസഹ്യതയോടെ നോക്കി . അയാളുടെ മനവും പിടയുകയായിരുന്നു . കഴിഞ്ഞ രണ്ടാഴ്ചത്തെ സംഭവ ബഹുലമായ ദിനങ്ങള്‍ക്കു ശേഷം വീണ്ടും ശൂന്യത . കുഞ്ഞിമാളുവും താനും മാത്രം ഈ വീട്ടില്‍ വീണ്ടും തനിച്ച് . ഭിഷഗ്വരന്‍മാര്‍ വിധിച്ച മരണം വീണ്ടുമൊരു പരീക്ഷണത്തിന് വഴിമാറിയതു പോലെ .      " ഇനി ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ല . വീട്ടിലേക്കെടുത്തോളൂ .” ഡോക്ടര്‍മാര്‍ കയ്യൊഴിഞ്ഞപ്പോള്‍ ആശുപത്രിയി...

നാദാപുരം ബോംബ്

"ഉയ്യെന്റെ റബ്ബെ എന്തായീ കാണ്ന്നത്.." കുഞ്ഢആമിനുമ്മ മാറത്തടിച്ച് നിലവിളിച്ചു.നാദാപുരത്തങ്ങാടിയി ല്‍ നിന്നും മരുമോള്‍ക്കുള്ള സാരിയും തുണിത്തരങ്ങളും മറ്റും വാങ്ങി വന്നതായിരുന്നു കുഞ്ഞാമിനുമ്മ. കൊണ്ടുവന്ന ഗീതാഞ്ജലി ടെക്സ്റ്റയില്‍സിന്റെ കവറില്‍ നിന്നും സാരിയും മറ്റുമെടുത്ത് അലമാരയില്‍ വയ്ക്കാനൊരുങ്ങുന്പോഴാണ് പൊതിഞ്ഞ്കെട്ടിയ ഒരു സാധനം കവറില്‍ നിന്ന് മേശപ്പുറത്തേക്ക് വീണത്. ഇങ്ങനൊരു പൊതി ഞാന്‍! വാങ്ങീട്ടില്ലല്ലോ. അവര്‍ ഓര്‍ത്തു നോക്കി. ഹേയ്, ഇല്ല. ആകെ വാങ്ങിയത് കുറച്ച് തുണിത്തരങ്ങള്‍ മാത്രമാണ്. "ന്റ്യുമ്മോ.." കുഞ്ഞാമിനുമ്മ നിന്ന നില്‍പ്പില്‍ ഒന്ന് ചാടിപ്പോയി. ഇന്നലെ രാത്രി മകള്‍ റാഫിയയുടെ ഭര്‍ത്താവ് സലാമിനൊപ്പം വന്ന മുസല്യാര്‍ പറഞ്ഞ കാര്യം കുഞ്ഞാമിനുമ്മയുടെ മനസ്സില്‍ കൊള്ളിയാന്‍ പോലെ മിന്നി. "ഹിന്ദുക്കള് നമ്മള്‍ക്കെതിരെ തയ്യാറെട്ക്ക്ന്ന്ണ്ട്. നമ്മളറിയാണ്ട് നമ്മള്ടെ വീട്ടില് ഓര് ബോംബ് കൊണ്ടോന്ന് വയ്ക്കും" മുസല്യാര്‍ കോലായിലിരുന്ന് മരുമോനോട് പറയുന്നത് വാതിലിന് പിന്നില്‍ മറഞ്ഞ് നിന്നാണ് കുഞ്ഞാമിനുമ്മയും, മകള്‍ റാഫിയയും കേട്ടത്. അവര്‍ നെഞ്ചത്ത് കൈ വച്ചു പോയി. മകള്‍...

ജാലകങ്ങള്‍

ക്ലാസ്സ് മുറിയില്‍ തുറന്നിട്ട ജാലകത്തിലൂടെ നീണ്ടുവന്ന സദാനന്ദിന്റെ കൈകള്‍ തന്നെ തോണ്ടുന്നതറിഞ്ഞ് ചരിത്രത്തിന്‍റെ മയക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന് ലോകയുദ്ധങ്ങളുടെ മുരള്‍ച്ചയില്‍ നിന്നും ജാലകപ്പഴുതിലൂടെ രക്ഷപ്പെടുന്പോള്‍ " തുറന്നിട്ട ജാലകം " സ്വാതന്ത്ര്യത്തിലേക്കുള്ള വാതായനമായിരുന്നു . ഇന്റര്‍നെറ്റ് കഫെയുടെ ഇടുങ്ങിയ ചുവരുകള്‍ക്കുള്ളില്‍ മീനുവും , സദാനന്ദും " അരുതായ്മകള്‍ " കണ്ടു . ഇത്തിരി " ചെയ്തു” . ഉള്ളില്‍ നിന്നും കൊളുത്തിട്ട ഹാഫ് ഡോറില്‍ മുട്ടുകേട്ട് ഞെട്ടി പിടഞ്ഞ് തുറന്നു വച്ചിരുന്ന " അരുതാത്ത ജാലകം ' തിടുക്കത്തിന്‍ അടച്ച് കൊളുത്തിടാന്‍ മറന്ന് പുറത്തിറങ്ങി . സമയത്തിന്ന പണമൊടുക്കി നഗരത്തില്‍ ലയിച്ചു . ബസ്സില്‍ സദാനന്ദുമൊത്ത് ഒരേ ഇരിപ്പിടത്തില്‍ ചേര്‍ന്നിരുന്ന് യാത്ര ചെയ്യുന്പോള്‍ ജാലകത്തിലൂടെ നാട്ടിലെ പരിചയക്കാരുടെ കണ്ണുകള്‍ തങ്ങളെ തിരിച്ചറിയുന്നത് മീനു തിരിച്ചറിഞ്ഞില്ല . ബാങ്കില്‍ " ഏകജാലകം " - ഒന്നിലൂടെ പണം നിക്ഷേപിച്ച അയല്‍ക്കാരന്‍ രാമേട്ടന്‍ ...